| വിദേശജോലിത്തട്ടിപ്പ്: പണം തട്ടിയയാളെ ഇരകള്‍ തന്ത്രപൂര്‍വം കുടുക്കി |
| ചേര്‍ത്തല: വിദേശത്തു ജോലി വാഗ്‌ദാനം ചെയ്‌ത് 1.61 ലക്ഷം രൂപ കൈപ്പറ്റി കടന്നയാളെ തട്ടിപ്പിനിരയായവര്‍ തന്ത്രപൂര്‍വം കുടുക്കി. തൃശൂര്‍ കുന്നംകുളം പൊന്നുന്താനം മോന്‍സി മാത്യുവി (40)നെയാണു പിടികൂടി പോലീസിനു കൈമാറിയത്. കുവൈത്ത് മിക്‌മാക്‌സ് എന്ന സ്‌ഥാപനത്തില്‍ ജോലിക്കു വിസ നല്‍കാമെന്നു വിശ്വസിപ്പിച്ച് എറണാകുളം, ചങ്ങനാശേരി, ആലപ്പുഴ എന്നിവിടങ്ങളിലെ ഒമ്പതുപേരില്‍നിന്നാണ് ഇയാള്‍ ബാങ്ക് അക്കൗണ്ട് മുഖേന പണം വാങ്ങിയത്. പിന്നീടു പലതവണ അവധി പറഞ്ഞു പറ്റിച്ചു. പണം നല്‍കിയവരെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്‌ക്കായി എറണാകുളത്തെ സ്വകാര ആാശുപത്രിയിലേക്കു വിളിപ്പിച്ചിരുന്നു. അവര്‍ ആശുപത്രിയിയെങ്കിലും മോന്‍സിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോന്നു. ബാങ്ക് അക്കൗണ്ടിലെ വിലാസം കണ്ടെത്തി പണം നഷ്‌ടപ്പെട്ടവരില്‍ ചിലര്‍ ഇയാളുടെ കുന്നംകുളത്തെ വീട്ടിലെത്തി. മറ്റു ചിലര്‍ക്കുകൂടി വിദേശത്തു പോകാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ ചേര്‍ത്തലയില്‍ പണവുമായി കാത്തുനില്‍ക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളെ ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡില്‍ എത്തിച്ചു. ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്നു ബസ് സ്‌റ്റാന്‍ഡില്‍ കാത്തുനിന്നവര്‍ ഇന്നലെ വൈകിട്ടു മൂന്നിന് മോന്‍സിയെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. |
| ======================================================= |
Monday, December 20, 2010
തട്ടിപ്പ് കേരളം
Subscribe to:
Post Comments (Atom)
No comments:
Post a Comment