ദമാം: വിസ തട്ടിപ്പിനിരയായ പത്തനംതിട്ട വടശേരിക്കര സ്വദേശി മാത്യു മത്തായി (31) ഇന്ന് നാട്ടില്‍ എത്തും. പത്തനംതിട്ടയില്‍ ക്രഷര്‍ യൂണിറ്റില്‍ മെഷീന്‍ ഓപ്പറേറ്ററായിരുന്ന മാത്യു മത്തായി ഭാര്യയും രണ്ടു മക്കളും അച്‌ഛനും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തിന് അത്താണിയാകാനാണ് സൗദിയിലേക്ക് വിമാനം കയറിയത്. നാട്ടുകാരനായ വിസ ഏജന്റിന്റെ തട്ടിപ്പിനിരയായി 65000 രൂപ നല്‍കിയാണ് ഇവിടെ എത്തിയത്.
കൃഷിപ്പണിയാണ് ജോലിയെന്നും മാസം 1000 റിയാല്‍ ശമ്പളവും താമസവും ഭക്ഷണവും ലഭിക്കുമെന്നുമായിരുന്നു ഏജന്റ് പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്‌ക്കുന്ന ജോലിയാണ് ലഭിച്ചത്.
ഭക്ഷണമോ ചികിത്സയോ കിട്ടിയില്ലെന്നു മാത്രമല്ല രണ്ടുമാസത്തെ ശമ്പളം 1200 റിയാല്‍ മാത്രമാണ് ലഭിച്ചത്. ആറുമാസമായിട്ടും ഇഖാമയോ മറ്റ് രേഖകളോ സ്‌പോണ്‍സര്‍ ലഭ്യമാക്കിയില്ല. പത്തനംതിട്ട നിവാസികളുടെ കൂട്ടായ്‌മയായ 'പനോരമ' സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തിയിരുന്നു. സ്‌പോണ്‍സര്‍ മറ്റൊരു വര്‍ക്‌ഷോപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞെങ്കിലും മാത്യു അതിന് തയാറായില്ല. പനോരമയാണ് മടക്കയാത്രയ്‌ക്കുള്ള വിമാന ടിക്കറ്റ് നല്‍കിയതെന്ന് ചെയര്‍മാന്‍ സെബി ഏബ്രഹാമും പ്രസിഡന്റ് സുലൈമാനും പറഞ്ഞു. തന്നെ സഹായിച്ച ഒ.ഐ.സി.സിയുടെ ദമാം പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പനോരമ ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞ് മാത്യു മത്തായി ദമാമില്‍നിന്നും ജെറ്റ് എയറില്‍ തിരുവനന്തപുരത്തേക്കു യാത്രയായി.
*ചെറിയാന്‍ കിടങ്ങന്നൂര്‍ (mangalam)
================================================ |
No comments:
Post a Comment