Tuesday, December 21, 2010

വിലക്കയറ്റം

ഇറച്ചിക്കും മീനിനും വിലക്കയറ്റം; 
കോഴിക്ക്‌ രണ്ടാഴ്‌ചകൊണ്ട്‌ വര്‍ധിച്ചത്‌ 30 രൂപ
കോട്ടയം: വിലവര്‍ധനവിന്റെ കാര്യത്തില്‍ പച്ചക്കറി, പലചരക്കു സാധനങ്ങളോടു മത്സരിക്കുകയാണ്‌ ഇറച്ചിയും മീനും. വിട്ടുകൊടുക്കില്ലെന്ന ഭാവത്തിലാണ്‌ ഇറച്ചിയുടെയും മീനിന്റെയും വില വര്‍ധിക്കുന്നത്‌. അമിതലാഭം കൊയ്യുന്നതിനായി ഇന്ധനവില വര്‍ധനയുടെ പേരില്‍ വില കൂട്ടുകയാണത്രെ. ക്രിസ്‌മസ്‌ സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോഴിയിറച്ചിയുടെ വില രണ്ടാഴ്‌ചകൊണ്ട്‌ വര്‍ധിച്ചത്‌ മുപ്പതു രൂപയോളം. എന്നാല്‍, ഇക്കാലയളവില്‍ പെട്രാള്‍ വില വര്‍ധിച്ചതല്ലാതെ മറ്റു പ്രതികൂല സാഹചര്യ ങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍, കച്ചവടം കുറഞ്ഞതിന്റെ പേരില്‍ രണ്ടാഴ്‌ച മുമ്പ്‌ വില കുറയുകയായിരുന്നുവെന്നും നിലവിലുള്ള വില കിട്ടിയെങ്കില്‍ മാത്രം ലാഭം ലഭിക്കുക യുള്ളൂവെന്ന വാദമാണ്‌ വ്യാപാരികളുടേത്‌. ഒരു കിലോ കോഴിയിറച്ചിയുടെ വില പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഇന്നലെ 80-82 രൂപയാണ്‌. വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കുമെന്ന്‌ വ്യാപാരികള്‍ പറയുന്നു. രണ്ടാഴ്‌ചമുമ്പ്‌ 51 രൂപയായിരുന്ന വിലയാണ്‌ ഇപ്പോള്‍ 80 കടന്നിരിക്കുന്നത്‌.

ക്രിസ്‌മസ്‌ അടുക്കുമ്പോഴേക്കും വീണ്ടും വില ഉയരും. പോത്തിറച്ചിക്ക്‌ വില വ്യത്യാസമില്ല. കിലോക്ക്‌ 150 രൂപ. എന്നാല്‍, ക്രിസ്‌മസിന്റെ മറവില്‍ രോഗം വന്ന മാടുകളുടെ വരെ ഇറച്ചി വിറ്റഴിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌. പന്നിയിറച്ചിക്ക്‌ 140 രൂപയും ആട്ടിറച്ചിക്ക്‌ 280 രൂപയുമാണ്‌ വില. താറാവിന്‌ ഡ്രസ്‌ ചെയ്യാതെ വില 150 രൂപയാകും. മീനിനും വില റോക്കറ്റ്‌ പോലെ ഉയരുകയാണ്‌. നല്ലതരം മീന്‍ ഒരു കിലോ വാങ്ങണമെങ്കില്‍ കുറഞ്ഞത്‌ 200 രൂപയെങ്കിലും മുടക്കണം. നന്മീന്‍ ഒരു കിലോ പീസാക്കിയത്‌ വാങ്ങണമെങ്കില്‍ 380 രൂപ നല്‍കണം.

വറ്റയ്‌ക്ക് 210 രൂപയും മോതയ്‌ക്ക് 225 രൂപയും തളയ്‌ക്കു 150 രുപയുമാണ്‌ വില. ഇവ മുറിക്കാതെ വാങ്ങിയാല്‍ കിലോക്ക്‌ 30-40 രൂപ വരെയുള്ള വ്യത്യാസമുണ്ടാകും. കരിമീനിന്റെ വില 250 ആയും ഉയര്‍ന്നു. ചെറുമീനുകളുടെ വിലയും ശരാശരി 40 രൂപയക്കുമേല്‍ ഉയര്‍ന്നുകഴിഞ്ഞു.
================================================

No comments:

Post a Comment