| ആവശ്യമുണ്ട്... എലിപിടിത്തക്കാരെ |
12,000 രൂപയാണ് ഇവര്‍ക്കു ലഭിക്കുന്ന ശമ്പളം. എലിയെ ഓടിച്ചിട്ടുപിടിക്കാന്‍ ശേഷിയുള്ളവരായിരിക്കണം, 8നും 30 നും മധ്യേ പ്രായമുള്ളവരായിരിക്കണം എന്നീ രണ്ടു നിബന്ധനകളാണ് അധികൃതര്‍ക്കുള്ളത്. ഒരു എലിയെ കണ്ടാല്‍ 10 മിനിട്ടിനുള്ളില്‍ കൊല്ലാന്‍ എലിപിടിത്തക്കാര്‍ക്കു കഴിയണമെന്നാണ് നഗരസഭയുടെ ആവശ്യം.
പക്ഷേ, ജോലി അല്‌പം കഠിനമാണ്. ദിവസവും 30 എലികളെ പിടികൂടണമെന്നാണ് നഗരസഭ പറയുന്നത്. ആഴ്‌ചയില്‍ ഒരു ദിവസം അവധിയുണ്ട്. വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ലാത്ത ഈ ജോലിക്കായി ബുരുദദാരികള്‍ ഉള്‍പ്പെടെ 4,000 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, 33 പേരുടെ ഒഴിവേയുള്ളൂ.
| ======================================================== |
No comments:
Post a Comment