Friday, December 3, 2010

മനഃസാക്ഷി ശുദ്ധം:

മനഃസാക്ഷി ശുദ്ധം -പി.ജെ. തോമസ്‌
Posted on: 03 Dec 2010



=======================================================
ന്യൂഡല്ഹി : തന്റെ മനഃസാക്ഷി ശുദ്ധമാണെന്നും പദവിയില്‍ തുടരുമെന്നും സുപ്രീംകോടതിയുടെ കടുത്ത വിമര്ശനമേറ്റുവാങ്ങിയ കേന്ദ്ര വിജിലന്സ് കമ്മീഷണര്പി.ജെതോമസ് പറഞ്ഞുരാജിവെക്കുമോ എന്നത്സാങ്കല്പിക ചോദ്യമാണെന്നും ഇതിനുത്തരം പറയാന്ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേരളത്തിലെ മന്ത്രിസഭയെടുത്ത തീരുമാ നംഭക്ഷ്യവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തത്.ഇതിന്റെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ആരോപിക്കുന്നത് തമാശയാണ്. 

സ്പെക്ട്രം ഇടപാട് നടക്കുന്നത് 2007-2008 കാലയളവിലാണ്അപ്പോള്‍ ടെലികോം സെക്രട്ടറി താനായിരുന്നില്ല-അദ്ദേഹം പറഞ്ഞുകോടതിയുടെ പരിഗണനയിലിരിക്കുന്ന സ്പെക്ട്രം കേസില്‍ കൂടുതല്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും തോമസ് പറഞ്ഞു.
ആരോടും പക്ഷപാതമില്ലാത്ത താന്‍ നിയമാനുസൃതമായ തീരുമാനങ്ങള്‍ മാത്രമേ എടുക്കാ റുള്ളൂപാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ താനും പങ്കെടുത്തിട്ടുണ്ട്ഇതിനു പിന്നില്‍ ഗൂഢാലോചനയോ അഴിമതിയോ നടന്നിട്ടില്ല -അദ്ദേഹം വ്യക്തമാക്കിരാഷ്ട്രീയലക്ഷ്യത്തോടെയാണ് മാധ്യമങ്ങള്‍ തന്റെ രാജി ആവശ്യ പ്പെടുന്നതെന്നും തോമസ് പറഞ്ഞു.
പാമോയില്‍ ഇറക്കുമതിക്കേസില്‍ പ്രതിയായ ആള്ക്കെങ്ങനെ കേന്ദ്ര വിജിലന്സ് കമ്മീഷണറായി ചുമതല നിറവേറ്റാനാവുമെന്ന സൂപ്രീംകോടതിയുടെ പരാമര്ശമാണ് തോമസിനു വിനയായത്. 

ഇതിനുപിന്നാലെ 2 ജി സ്പെക്ട്രം ഇടപാട് നടന്ന കാലത്തെ ടെലികോം സെക്രട്ടറിയായിരുന്ന തോമസ്  കേസില്മേല്നോട്ടം വഹിക്കുന്നതിനെയും സൂപ്രീംകോടതി ചോദ്യം ചെയ്തിരുന്നു

തുടര്ന്ന്  കേസില്‍ തോമസിനു ചുമതല നല്കില്ലെന്ന് കേന്ദ്ര സര്ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
=============================================
comments:
പൌരന്‍ : പൌരന്‍ വെള്ളരിക്കാ പട്ടണത്തില്‍  എത്തിപെട്ടത് പോലെ  ഒരു തോന്നല്‍ . ഇവിടെ ഭരണവും, തീരുമാനങ്ങളും, ആരോപണങ്ങളും, നീതി  നിര്‍വഹണവും എല്ലാം... എല്ലാം ഒരു തമാശപോലെ 
=======================================================




No comments:

Post a Comment