റബര്‍വില 207; രാജ്യാന്തര വിലയും മുന്നോട്ട് |
കോട്ടയം: റബര്‍വില സര്‍വകാല റെക്കോഡും ഭേദിച്ചു മുന്നേറുന്നു.ആഭ്യന്തരവിപണിയില്‍ എക്കാലത്തെയും മികച്ച വിലയായ കിലോയ്‌ക്ക് 207 രൂപയ്‌ക്കാണ് ആര്‍.എസ്.എസ്. നാലാം ഗ്രേഡ് റബറിന്റെ വ്യാപാരം ഇന്നലെ നടന്നത്. തരംതിരിക്കാത്തതിന് 197 രൂപയും ഒട്ടുപാലിന് 150 രൂപയുമായിരുന്നു വില. രാജ്യാന്തരവിലയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും കുതിപ്പുതുടരുന്നത്. ആര്‍.എസ്.എസ്. നാലാം ഗ്രേഡിനു തുല്യമായ റബറിന്റെ വില ഇന്നലെ രാജ്യാന്തരവിപണിയില്‍ കിലോയ്‌ക്ക് 217 ആയിരുന്നു. ഇതും സര്‍വകാല റെക്കോഡാണ്. 206 രൂപയായിരുന്നു ഇതിനു മുമ്പുളള ഏറ്റവും ഉയര്‍ന്ന വില. ഇന്നലെ രണ്ടു രൂപ വര്‍ധിച്ചാണ് റെക്കോഡ് വീണ്ടും തിരുത്തിയത്. വരുംദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന സൂചനയാണു വിപണി നല്‍കുന്നത്. റബര്‍ ഉല്‍പാദക രാജ്യങ്ങളില്‍ ഉല്‍പാദനത്തില്‍ ഉണ്ടായ വന്‍കുറവാണ് വില ഇത്രയധികം ഉയരാനിടയാക്കിയത്. ഇന്ത്യയില്‍ റബര്‍ ഉല്‍പാദനത്തിന്റെ 92 ശതമാനവും വഹിക്കുന്ന കേരളത്തിലുണ്ടായ പ്രതികൂല കാലാവസ്‌ഥയാണു കടുത്ത റബര്‍ ക്ഷാമത്തിനിടയാക്കിയത്. ഇതിനിടെ റബര്‍വില തകര്‍ക്കാന്‍ ഒരു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ ലോബി നീക്കം നടത്തിയെങ്കിലും രാജ്യാന്തരവില ആഭ്യന്തരവിലയേക്കാള്‍ 10 രൂപയോളം ഉയര്‍ന്നതോടെ നീക്കം പൊളിഞ്ഞു. |
====================================================== |
Tuesday, December 21, 2010
റബര്‍ വില 207/-
Subscribe to:
Post Comments (Atom)
No comments:
Post a Comment