Tuesday, December 21, 2010

സപ്ലൈകോ ക്രമക്കേട്‌: വിജിലന്‍സ്‌ കണ്ടെത്തല്‍ ഗൗരവമുള്ളതെന്ന്‌ ഹൈക്കോടതി

കൊച്ചി: സപ്ലൈകോ ടെണ്ടര്‍ ക്രമക്കേടില്‍ വിജിലന്‍സ്‌ കണ്ടെത്തിയ ക്രമക്കേടുകള്‍ ഗൗരവസ്വഭാവമുള്ളതാണെന്ന്‌ ഹൈക്കോടതി. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്‌. പരാതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ശരിവയ്‌ക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ടെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. എന്നാല്‍ നിയമസഭ നടക്കുന്ന സമയത്ത്‌ സര്‍ക്കാരിനെതിരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന്‌ അഡീഷണല്‍ അഡ്വക്കേറ്റ്‌സ് ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സ്‌പ്ലൈകോയ്‌ക്ക് വിതരണം ചെയ്‌ത സാധനങ്ങളില്‍ മായം ചേര്‍ത്ത 24 കരാറുകാരുടെ പണം തടഞ്ഞുവയ്‌ക്കണമെന്ന നിര്‍ദ്ദേശത്തില്‍ എന്തു നടപടിയെടുത്തുവെന്ന്‌ സര്‍ക്കാര്‍ വിശദമാക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കോടതിക്കു വേണമെങ്കില്‍ നേരിട്ട്‌ നടപടിക്ക്‌ നിര്‍ദ്ദേശം നല്‍കാമെന്ന്‌ തുറന്നു കോടതിയില്‍ പരാമര്‍ശിച്ച ഹൈക്കോടതി, വിഷയത്തില്‍ രണ്ടു ദിവസത്തിനകം സര്‍ക്കാരും സിവില്‍ സപ്ലൈസും സത്യവാങ്‌മൂലം സമര്‍പ്പിച്ചക്കണമെന്ന്‌ നിര്‍ദ്ദേശിച്ചു.

സംഭവുമായി ബന്ധപ്പെട്ട്‌ നാല്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അഡീ.എ.ജി കോടതിയില്‍ അറിയിച്ചു.
=======================================================

No comments:

Post a Comment