Wednesday, December 1, 2010

ഞെട്ടല്‍

സുപ്രീംകോടതിക്ക്‌ ഞെട്ടല്‍
=====================================================

ന്യൂഡല്‍ഹി: രാജ്യത്തു നടക്കുന്ന അഴിമതിയുടെ വ്യാപ്‌തി അന്ധാളിപ്പിക്കുന്നതാണെന്നു സുപ്രീം കോടതി. 2ജി സ്‌പെക്‌ട്രം കേസിലെ വാദത്തിനിടെയാണു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. 2ജി വിവാദവുമായി ബന്ധപ്പെട്ടു കോര്‍പറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയ നടത്തിയ സംഭാഷണങ്ങളുടെ ടേപ്പുകള്‍ സുരക്ഷിതമായി വയ്‌ക്കുന്നതു സംബന്ധിച്ച്‌ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. പ്രമുഖ രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്‌ഥരും പ്രശസ്‌ത മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കു വെളിച്ചം വീശുന്ന ടേപ്പുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു കോടതി നിരീക്ഷിച്ചു.

നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഊര്‍ജസ്വലമായി ഇടപെട്ടെന്നു ടെലികോം മന്ത്രാലയത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു. ''ആ മാന്യവ്യക്‌തിയുടെ (എ. രാജ) ഊര്‍ജസ്വലത സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്‌''- എന്നു കോടതി പരിഹസിച്ചു.  (mangalam)
===================================================
comments:
പൌരന്‍ : എങ്ങനെ ഞെട്ടാതിരിക്കും? അലഹബാദ്  ഹൈക്കോടതിയില്‍  എന്തോ ചീഞ്ഞതിന്റെ നാറ്റം  കഴിഞ്ഞദിവസം  സുപ്രീം കോടതിവരെ എത്തി. പിന്നെ ഡല്‍ഹിയില്‍ ചീയുന്നതിന്റെ കാര്യം പറയാനുണ്ടോ?
 ഉറങ്ങുന്നവരും  ചിലപ്പോള്‍ ശബ്ദം കേട്ടാല്‍ ഞെട്ടിയുണരും.  ഉറക്കം നടിക്കുന്നവര്‍ ഞെട്ടിയെന്നുവരില്ല. അത്തരക്കാര്‍ക്കു ഞെട്ടലും നടിക്കാം. 

കൂട്ടരേ, നിങ്ങളും ഉറങ്ങുകയാണോ?

=================================================

No comments:

Post a Comment