Tuesday, November 30, 2010

ഒറ്റദിവസം പട്ടികള്‍ കടിച്ചത് 112 പേരെ

ഒറ്റദിവസം; പട്ടികള്‍ കടിച്ചത് 112 പേരെ
Posted on: 01 Dec 2010

തിരുവനന്തപുരം: കോവളത്ത് ഭര്‍ത്താവിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയ വിദേശ വനിതയ്ക്ക് പട്ടി കടിയേറ്റു. ചൊവ്വാഴ്ച ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നായി പട്ടികടിയേറ്റ 112 പേര്‍ ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടിയെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കോവളത്ത് വിനോദസഞ്ചാരത്തിനെത്തിയ ഡെന്മാര്‍ക്ക് സ്വദേശി ഗുണ്‍വര്‍സ്ലോത്തസി (65) നാണ് പട്ടി കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് നീല്‍സിനോടൊപ്പം പ്രഭാത സഞ്ചാരത്തിനിടെ കോവളം ലൈറ്റ് ഹൗസ് ബീച്ച് റോഡില്‍വെച്ചാണ് പട്ടി കടിച്ചത്. നാലുതെരുവ്‌നായ്ക്കള്‍ ഇവരെ വളഞ്ഞിട്ട് കടിച്ചു. വലതുകാലില്‍ മുറിവേറ്റ സ്ലോത്തസിനെ തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ നിന്ന് ചികിത്സ നല്‍കി.

കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എന്നിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.

പേവിഷ ചികിത്സയുള്ള തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ ദിവസവും നൂറിലേറെപ്പേരാണ് ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഇവിടെ ബി.പി.എല്‍.കാര്‍ഡ് ഉള്ളവര്‍ക്കെ ഇതിനുള്ള വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നുള്ളൂ. ഒരുവാക്‌സിന് 400 രൂപയിലേറെ വിലയുള്ള ഐ.ഡി.ആര്‍.പി, 700 രൂപയിലേറെ വിലയുള്ള എ.ആര്‍.എസ്, 4000 മുതല്‍ 10,000 രൂപവരെ വിലയുള്ള എച്ച്.ആര്‍.ഐ.ജി. വാക്‌സിനുകള്‍ എന്നിവയാണ് നല്‍കുന്നത്. ഇതില്‍ പട്ടികടിയേറ്റാല്‍ പ്രാഥമികമായി നല്‍കുന്ന ഐ.ഡി.ആര്‍.വി. വാക്‌സിന്‍ മാത്രമേ എ.പി.എല്‍. കാര്‍ഡുകാര്‍ക്കും സൗജന്യമായി നല്‍കുന്നുള്ളൂ.

തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നില്ലെന്ന പരാതിയുണ്ട്.

(mathrubhumi)
=====================================
comments:
citizen: Govt. may also consider providing condoms if surgery is found difficult.

=====================================

No comments:

Post a Comment