ജൂലിയന്‍ അസാന്‍ജെ: 20കാരന്റെ രഹസ്യപിതാവ് |
തുറക്കപ്പെടാത്തൊരു പുസ്‌തകം പോലെയാണ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വിക്കിലീക്‌സ് തലവന്‍ ജൂലിയന്‍ അസാന്‍ജെയുടെ ജീവിതം. രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്കും നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അസാന്‍ജെയുടെ ജീവിതം കൗമാരം മുതല്‍ രഹസ്യാത്മകമായിരുന്നു. ലോകമെമ്പാടും അസാന്‍ജെയുടെ ജീവിതം രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ അനേ്വഷണങ്ങള്‍ക്കിടെയാണ് അസാന്‍ജെയുടെ 20 വയസുള്ള മകനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുന്നത്. 14 വയസിനുള്ളില്‍ 37 നഗരങ്ങളിലാണ് അസാന്‍ജെ സഞ്ചരിച്ചു താമസിച്ചിട്ടുള്ളത്. 18 വയസുള്ളപ്പോള്‍ മാതാവിനും സഹോദരനുമൊപ്പം അസാന്‍ജെ മെല്‍ബണിന്റെ കിഴക്കന്‍ മേഖലയിലേക്കു താമസം മാറ്റിയിരുന്നു. അവിടെവച്ചാണ് പതിനാറുകാരിയുമായി അസാന്‍ജെ അടുക്കുന്നതും പിന്നീട് ഒരു ആണ്‍കുട്ടിയുടെ പിതാവാകുന്നതും. ഡാനിയല്‍ എന്നു പേരുള്ള ഈ പുത്രന്‍ ജനിക്കുമ്പോള്‍ അസാന്‍ജെക്ക് 19ഉം കാമുകിക്ക് 17ഉം വയസായിരുന്നു പ്രായം. എന്നാല്‍, ഈ ബന്ധമൊന്നും അസാന്‍ജെയുടെ സഞ്ചാര ജീവിതത്തെ ബാധിച്ചില്ല. വല്ലപ്പോഴും വീട്ടിലെത്തുന്ന വിരുന്നുകാരനെപ്പോലെയായിരുന്നു പിതാവായശേഷവും അസാന്‍ജെ. ഡാനിയലിന്റെ ജനനത്തിനു രണ്ടു വര്‍ഷത്തിനുശേഷം മെല്‍ബണിലെ ഒരു വാടകവീട്ടിലേക്ക് അസാന്‍ജെയും കാമുകിയും പുത്രനും താമസം മാറ്റിയിരുന്നു. എന്നാല്‍, 1991 ഒക്‌ടോബറില്‍ ഹാക്കിംഗ് ശ്രമത്തിനിടെ അസാന്‍ജെ കുടുങ്ങിയത് ഇരുവരും എന്നന്നേക്കുമായി പിരിയാന്‍ കാരണമായി. പിന്നീട് ഡാനിയല്‍ മാതാവിനൊപ്പമായിരുന്നു ജീവിച്ചത്. തുടര്‍ന്ന് അസാന്‍ജെ പുത്രനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഒമ്പതു വര്‍ഷത്തോളം നീണ്ടുനിന്ന ഈ കേസിലെ വിധി അസാന്‍ജെയ്‌ക്ക് എതിരായിരുന്നു. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അസാന്‍ജെയുടെ പുത്രന്റെ ജീവിതവും ഏതാനും ആഴ്‌ചകള്‍ക്കു മുമ്പുവരെ രഹസ്യാത്മകമായിരുന്നു. ഒരു സോഫ്‌റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഡാനിയല്‍ ഇപ്പോള്‍ മാതാവുമായി അത്ര രസത്തിലല്ല. താനൊരു ശല്യക്കാരനാണെന്നാണ് മാതാവിന്റെ വിചാരമെന്നാണ് ഡാനിയല്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. എന്നാല്‍, ലോകം വീക്ഷിക്കുന്ന പിതാവിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡാനിയല്‍ തയാറല്ല. |
====================================================== |
Tuesday, December 21, 2010
Julian Leaks.
Subscribe to:
Post Comments (Atom)
No comments:
Post a Comment