കോടതിയുടെ പരിഗണനയിലുളള ഹര്‍ജി അട്ടിമറിക്കാന്‍ വ്യാജരേഖ ചമച്ചെന്നു പരാതി |
രാമപുരം: കോടതിയുടെ പരിഗണനയിലുളള ഹര്‍ജി അട്ടിമറിക്കാന്‍ മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റ് വ്യാജരേഖ ചമച്ചെന്ന് പരാതി. രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെമ്പറുമായ രാമപുരം മരങ്ങാട് ചീങ്കല്ലേല്‍ സെല്ലി ജോര്‍ജിനെതിരെ നെച്ചിപ്പുഴൂര്‍ കട്ടക്കയത്ത് കെ.സി. ആഗസ്‌തിയാണ് (അപ്പച്ചന്‍) വിജിലന്‍സ് ആന്റി കറപ്‌ഷന്‍ ബ്യൂറോ ഡയറക്‌ടര്‍ക്ക് പരാതി നല്‍കിയത്. വ്യാജരേഖ ചമയ്‌ക്കാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച് കോട്ടയം ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചിരുന്ന തോമസ് ജോണ്‍, ഇക്കാലയളവില്‍ രാമപുരം ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നിവര്‍ക്കെതിരെയും ആഗസ്‌തി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. രാമപുരത്ത് കൃഷിഭവന്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കോട്ടയം വിജിലന്‍സ് കോടതിയുടെ അന്വേഷണത്തിലുളള ഹര്‍ജി അട്ടിമറിക്കുവാന്‍ സെല്ലി ജോര്‍ജ് സ്വന്തം കൈപ്പടയിലും ലെറ്റര്‍ഹെഡിലും തയാറാക്കി കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ തോമസ് ജോണിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് പരാതി. 2004 ഏപ്രില്‍ രണ്ടിനുണ്ടായ കാറ്റില്‍ തന്റെ 750 ഓളം വാഴകള്‍ നശിച്ചെന്നും 18,000 രൂപാ നഷ്‌ടപരിഹാരം ലഭിക്കേണ്ട തനിക്ക് രാമപുരം കൃഷിഭവനില്‍ നിന്ന് 432 രൂപ മാത്രമാണ് നഷ്‌ടപരിഹാര ഇനത്തില്‍ ലഭിച്ചതെന്നും ആഗസ്‌തിയുടെ പരാതിയില്‍ പറയുന്നു. ഇതിനെതിരെ 2005 മുതല്‍ 2009 വരെയുളള കാലഘട്ടത്തില്‍ പത്തിലേറെ പരാതികള്‍ മുഖ്യമന്ത്രിക്കു നല്‍കിയെന്നും ഇതേതുടര്‍ന്ന് കൃഷിവകുപ്പ് ഡയറക്‌ടര്‍ മുഖേന അന്വേഷണം നടത്തിയത് അട്ടിമറിക്കാനാണ് സെല്ലി ജോര്‍ജ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ആഗസ്‌തി പറയുന്നു. വിവരാവകാശ നിയമപ്രകാരം രാമപുരം കൃഷിഭവനില്‍ നിന്നും ശേഖരിച്ച രേഖകളുമായി നൂറിലധികം കര്‍ഷകര്‍ കബളിപ്പിക്കപ്പെട്ട കാര്യം ഉന്നയിച്ചാണ് താന്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ രാമപുരത്തെ മുന്‍ കൃഷിഭവന്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്‌തതെന്നും ആഗസ്‌തി പറയുന്നു. ============================================ |
Tuesday, December 21, 2010
വ്യാജ കേരളം
Subscribe to:
Post Comments (Atom)
No comments:
Post a Comment