Monday, December 20, 2010

യുവതിയെയും സഹോദരനെയും മര്‍ദ്ദിച്ച

യുവതിയെയും സഹോദരനെയും മര്‍ദ്ദിച്ച നാലംഗസംഘം അറസ്‌റ്റില്‍
======================================================
മുണ്ടക്കയം: മരുതുംമൂട്ടില്‍ മദ്യലഹരിയില്‍ യുവതിയെയും സഹോദരനെയും ആക്രമിച്ച നാലംഗസംഘത്തെ അറസ്‌റ്റു ചെയ്‌തു. മരുതുംമൂട്‌ പാറയില്‍ സ്വദേശികളായ ശ്രിജിത്ത്‌ (25), കോയിക്കല്‍ അനീഷ്‌ (26), അജേഷ്‌ (28), കുഴിവേലി മറ്റം അജോ (30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവം. മരുതുംമുട്‌ പുതുപ്പറമ്പില്‍ ബിജുവിന്റെ ഭാര്യ ബബിത (29), സഹോദരന്‍ ഇളംകാട്‌ പൊടുനാനിയില ബിബിന്‍ (24) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. സഹോദരിയുടെ വീട്ടിലെത്തിയ ബിബിന്‍ മറന്നുവച്ച ഹെല്‍മെറ്റ്‌ റോഡിലേക്ക്‌ കൊണ്ടുപോയി കൊടുക്കുന്നതിനിടെ നാലംഗസംഘം ബിബിനെ മര്‍ദ്ദിക്കുന്നതു കണ്ട്‌ ബബിത തടസം പിടിക്കാനെത്തി. മദ്യലഹരിയിലായിരുന്ന ഇവര്‍ ബബിതയെയും മര്‍ദ്ദിച്ചു.

============================================

No comments:

Post a Comment