റിപ്പര്‍മോഡല്‍ കൊലപാതകം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി |
വൈപ്പിന്‍: പത്തു വര്‍ഷങ്ങളായി തെരുവില്‍ അന്തിയുറങ്ങിയിരുന്ന വൃദ്ധന് റിപ്പര്മോഡലില് കൊലചെയ്യപ്പെട്ടതു സംബന്ധിച്ച് ഞാറക്കല്‍ സി.ഐ. ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാലിപ്പുറം കര്‍ത്തേടം കാച്ചപ്പിള്ളി ജോസഫി(65)നെയാണ് മാലിപ്പുറം സ്വതന്ത്ര മൈതാനിയില്‍ കല്ലിനിടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് ഈ മൈതാനിയില്‍ സ്ഥിരമായി അന്തിയുറങ്ങിയിരുന്ന തമിഴ്നാട്ടുകാരായ ദമ്പതികളേയും മറ്റു ചിലരേയും പോലീസ് കസ്റ്റഡിയിലെടുത്തു മൊഴിയെടുത്തശേഷം വിട്ടയച്ചു. കൂടാതെ ഈ ഭാഗത്തു രാത്രികാലങ്ങളില്‍ കറങ്ങി നടക്കാറുള്ള വളപ്പ് മാര്‍ക്കറ്റിലെ ഒരു മത്സ്യ കച്ചവടക്കാരനേയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. പ്രാദേശികരായ ആരെങ്കിലുമായിരിക്കും കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട ജോസഫ് മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്ന ആളായിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെക്കന്‍ മാലിപ്പുറം മുരുക്കുംപാടം മേഖലയിലെ കഞ്ചാവു ലോബികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ സംസ്കരിച്ചു. (mangalam) |
====================================================== |
Tuesday, December 21, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment