| യു.എ.ഇയില്‍ അടുത്തവര്‍ഷം മുതല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് നിയമം |
| അബുദാബി: യു.എ.യിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പുതിയ തൊഴില്‍ പെര്‍മിറ്റ് നിയമം 2011ല്‍ നിലവില്‍വരും. സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം, തൊഴില്‍ പെര്‍മിറ്റ് നല്‍കല്‍ എന്നിവയില്‍ ഇളവുകള്‍ വരുത്തിക്കൊണ്ടുള്ള പുതിയ നിയമം വിദേശതൊഴി ലാളികള്‍ക്ക് ഏറെ ഗുണംചെയ്യും. തൊഴില്‍ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ സമ്മതം കൂടാതെതന്നെ സ്‌പോണ്‍സറെ മാറാനും പുതിയ തൊഴില്‍ പെര്‍മിറ്റെടുക്കാനും കഴിയും. സ്‌പോണ്‍സറെ മാറണമെങ്കില്‍ തൊഴിലുടമയുടെ സമ്മതവും പുതിയ തൊഴില്‍ പെര്‍മിറ്റിനു മുന്‍ ലേബര്‍ കാര്‍ഡ് റദ്ദുചെയ്‌തുകഴിഞ്ഞ് ആറുമാസത്തെ ജോലി മുടക്കവും വേണമെന്ന നിയമമാണു ഭേദഗതി ചെയ്‌തത്. എന്നാല്‍ തൊഴിലുടമയുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞശേഷമേ പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കൂ. നിലവിലെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരിക്കണം. കരാറിലേര്‍പ്പെടുന്ന തൊഴിലാളിയും സ്‌പോണ്‍സറും സൗഹാര്‍ദപൂര്‍വം കരാര്‍ അവസാനിപ്പിച്ചിരിക്കണം, തൊഴിലുടമയുടെ കീഴില്‍ കുറഞ്ഞതു രണ്ടുവര്‍ഷം ജോലിചെയ്‌തിരിക്കണം തുടങ്ങിയ നിബന്ധനകള്‍ പാലിച്ചാലേ പുതിയ തൊഴില്‍ കാര്‍ഡ് അനുവദിക്കൂവെന്നു യു.എ.ഇ. തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. നിയമം 2011 ജനുവരി ഒന്നിനു പ്രാബല്യത്തിലാവും. നിയമപരമായും കരാര്‍ പ്രകാരവുമുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തൊഴിലുടമ പരാജയപ്പെട്ടാലോ ജോലിക്കരാര്‍ കാലാവധി കഴിഞ്ഞാലോ തൊഴിലാളിക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് ലഭിക്കും. ജോലിക്കരാര്‍ കാലാവധി കഴിഞ്ഞും പണിയെടുപ്പിച്ചതിനു സ്‌ഥാപനത്തിനെതിരേ തൊഴിലാളി പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുകയും രണ്ടുമാസത്തിലേറെയായി അന്യായമായി തൊഴിലെടുപ്പിക്കുകയാണെന്നു ബോധ്യപ്പെട്ടാല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയും ചെയ്യും. തൊഴില്‍ തര്‍ക്കങ്ങള്‍ മന്ത്രാലയം കോടതിക്കു കൈമാറും. ഇങ്ങനെവന്നാല്‍ കാലാവധിക്കു മുമ്പേ കരാര്‍ അവസാനിപ്പിക്കുന്നതിനോ തൊഴിലാളിയെ പിരിച്ചുവിടുന്നതിനോ തൊഴിലുടമ രണ്ടുമാസത്തെ വേതനം തൊഴിലാളിക്കു നല്‍കണം. കോടതിയാവും ഇതിന് ഉത്തരവിടുക. പുതിയ ജോലിയില്‍ പ്രവേശിച്ച തൊഴിലാളിയെ ഒന്ന്, രണ്ട്, മൂന്ന് തൊഴില്‍ശ്രേണി കളിലാക്കി യഥാക്രമം 12,000, 7,000, 5,000 ദിര്‍ഹം ശമ്പളമായി നല്‍കിയിട്ടുണ്ടെങ്കിലോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതില്‍ തൊഴിലാളിക്ക് പങ്കില്ലെങ്കിലോ ഉടമയുടെ തന്നെ മറ്റൊരുസ്‌ഥാപനത്തിലേക്കു തൊഴിലാളിയെ സ്‌ഥലംമാറ്റിയാലോ പുതിയ തൊഴില്‍ പെര്‍മിറ്റിന് രണ്ടുവര്‍ഷം തൊഴിലുടമയുടെ കീഴില്‍ ജോലിചെയ്‌തിരിക്കണമെന്ന വ്യവസ്‌ഥയില്‍ ഇളവു ലഭിക്കും. തൊഴില്‍വിപണി ലളിതമാക്കുക, സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണു നടപടികളെന്ന് യു.എ.ഇ. പ്രസിഡന്റ് പറഞ്ഞു. ================================================= |
Monday, December 20, 2010
UAE: പുതിയ തൊഴില്‍ പെര്‍മിറ്റ് നിയമം
Subscribe to:
Post Comments (Atom)
No comments:
Post a Comment