തലശേരി :കൊല്ലപ്പെട്ട ആര്‍.എസ്.എസുകാരന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയവരുടെ ജീപ്പിനുനേരേയുണ്ടായ ബോംബേറില്‍ എഴുപതുകാരിയും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ 24 സി.പി.എമ്മുകാര്‍ക്കു ജീവപര്യന്തം.
തില്ലങ്കേരി പള്ള്യത്തെ കരിയില്‍ വീട്ടില്‍ അമ്മുക്കുട്ടിയമ്മ (അമ്മുഅമ്മ-70), ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാല്‍ ജസീല മന്‍സിലില്‍ ഷഹാബുദ്ദീന്‍ (ഷിഹാബ്- 22) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണു വിധി.
രണ്ടു മുതല്‍ 25 വരെ പ്രതികളായ ചാവശേരി നിടിയഞ്ഞരത്തെ വയലാളി ഗിരീഷ് (33), നടുവനാട് പുതിയപുരയില്‍ മനോജ് (34), നിടിയാഞ്ഞിരത്തെ മീത്തലെ പുരയില്‍ ജയരാജന്‍ (37), നിടിയാന്തത്തെ നടുവിലെക്കണ്ടി പറമ്പില്‍ അണിയേരി ബാലകൃഷ്‌ണന്‍ (32), കോളാരി വലിയപറമ്പത്ത് ദിലീപ് (30), നടുവനാട് പുതിയപുരയില്‍ ബൈജു(31), ചാവശേരി പായമ്പച്ചാല്‍ എ.കെ. രവീന്ദ്രന്‍ (68), ചാവശേരി കാളാന്തോട് ചെന്നിപ്പറമ്പത്ത് പ്രമോദ് (34), ചാവശേരി പയമ്പച്ചാല്‍ കെ. അരുണ്‍കുമാര്‍ (28), കാളാന്തോട് കെ.വി. മഹേഷ് (35), ഉളിയില്‍ കൊച്ചാമ്പള്ളി വീട്ടില്‍ കൊയ്യോടന്‍ സഹദേവന്‍ (49), തില്ലങ്കേരി തലച്ചങ്ങാട് ടി.വി. മഹേന്ദ്രന്‍ (33), തലച്ചങ്ങാട് കളാംവീട്ടില്‍ ശ്രീധരന്‍ (31), ഉളിയില്‍ ചാലില്‍ പ്രകാശന്‍ (39), ചാവശേരി പയപ്പാല്‍ എം.കെ. പ്രതീഷ് (28), തച്ചങ്ങാട് ചുരിയില്‍ രാജന്‍(49), കാളാന്തോട് എ.കെ. പ്രദീപന്‍ (34), കാളാന്തോട് കെ. രവീന്ദ്രന്‍ (35), നടുവനാട് കെ. രാജീവന്‍ (35), ചാവശേരി കൊട്ടാരത്തില്‍ ലക്ഷംവീട് കോളനിയില്‍ ചെന്നപ്പറമ്പത്തു ചന്ദ്രന്‍ (46), പയമ്പച്ചാല്‍ എ.കെ. പ്രവീണ്‍ (36), ചാവശേരി കരിഞ്ചേരികൂളി വിനോദ്(29) എന്നിവര്‍ക്കാണു ശിക്ഷ. ഒന്നാംപ്രതി കോളാരി ഹസീനാ മന്‍സിലില്‍ പുതിയപുരയില്‍ മൂരിക്കഞ്ചേരി അര്‍ഷാദ് വിചാരണ നടപടിക്കിടെ ഒളിവില്‍ പോയതിനാല്‍ അയാള്‍ക്കെതിരായ കേസ് പിന്നീടു പരിഗണിക്കും. പ്രതികള്‍ക്കു ജീവപര്യന്തത്തിനു പുറമേ വിവിധ വകുപ്പുകളിലായി മൂന്നുമാസം, ആറുമാസം വീതം കഠിനതടവ്, 15000, 5000 രൂപവീതം പിഴ എന്നിവയും തലശേരി ജില്ലാജഡ്‌ജി എസ്. തുളസീഭായി വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
പിഴ അടച്ചില്ലെങ്കില്‍ നാലുമാസംകൂടി തടവ് അനുഭവിക്കണം. രണ്ടാംപ്രതി ഗിരീഷ്, 15-ാം പ്രതി ടി.വി. മഹേന്ദ്രന്‍ എന്നിവരെ സ്‌ഫോടകവസ്‌തു നിയമപ്രകാരം മൂന്നുവര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. പിഴത്തുകയില്‍നിന്ന് 1,80,000 രൂപ ഷിഹാബിന്റെ മാതാപിതാക്കള്‍ക്കും 72,000 രൂപ അമ്മുഅമ്മയുടെ മകന്‍ സി.എം. ബാബുവിനും 5000 രൂപ വീതം പരുക്കേറ്റ ഒന്നുമുതല്‍ നാലുവരെ സാക്ഷികള്‍ക്കും നല്‍കണം.
2002 മേയ് 23-നു വൈകിട്ട് അഞ്ചേകാലിനായിരുന്നു സംഭവം. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചാവശേരിയിലെ ഉത്തമന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ ജീപ്പ് കാര്‍കോട് പൈതലിന്റെ പീടികയ്‌ക്കു സമീപം സി.പി.എമ്മുകാര്‍ തടയാന്‍ ശ്രമിച്ചു. നിര്‍ത്താതെ പോയപ്പോള്‍ എറിഞ്ഞ ബോംബ് ഷിഹാബിന്റെ ദേഹത്തുതട്ടി ജീപ്പ് നിയന്ത്രണം വിട്ടു ടെലിഫോണ്‍ പോസ്‌റ്റിലിടിക്കുകയായിരുന്നു. അമ്മുഅമ്മ തല്‍ക്ഷണം മരിച്ചു.
കണ്ണൂര്‍ എസ്.പിയായിരുന്ന മനോജ് ഏബ്രഹാമാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ടി.വി. ബാബു സത്യനാഥും അഡ്വ. സി.കെ. അംബികാസുതനും ഹാജരായി.(mangalam)
================================================ |
No comments:
Post a Comment