Thursday, April 14, 2011


ലിംഗ മ്യൂസിയത്തില്‍ മനുഷ്യന്‍ അംഗമായി

പുരാവസ്‌തു സംരക്ഷിക്കാനും ശേഖരിക്കാനുമൊക്കെയാണ്‌ മ്യൂസിയങ്ങള്‍. എന്നാല്‍, ഇതില്‍നിന്നും വ്യത്യസ്‌തമായൊരു മ്യൂസിയമുണ്ട്‌ ഐസ്ലന്‍ഡില്‍. ലിംഗങ്ങള്‍ക്കായുള്ള മ്യൂസിയമാണിത്‌. ജീവജാലങ്ങളുടെ ജനനേന്ദ്രിയങ്ങളാണ്‌ ഈ മ്യൂസിയത്തിലെ അംഗങ്ങള്‍.

എന്നാല്‍, മനുഷ്യന്റെ ഒഴികെ ഒട്ടുമിക്ക ജീവജാലങ്ങളുടെ ലിംഗങ്ങളും ഈ മ്യൂസിയത്തിലുണ്ടായിരുന്നു. ഒടുവില്‍ മനുഷ്യ ലിംഗവും ഈ മ്യൂസിയത്തില്‍ അംഗമായെത്തി.

പോള്‍ ആരസണ്‍ എന്ന തൊണ്ണൂറ്റിയഞ്ചുകാരന്റെ ലിംഗമാണ്‌ ഈ മ്യൂസിയത്തില്‍ ഒടുവില്‍ സ്‌ഥാനം നേടിയത്‌. മ്യൂസിയം ക്യൂറേറ്ററുടെ സുഹൃത്തായിരുന്നു പോള്‍. മ്യൂസിയത്തില്‍ മനുഷ്യന്റെ ജനനേന്ദ്രിയം ഇല്ലെന്നറിഞ്ഞതോടെയാണ്‌ പോള്‍ മരണശേഷം ലിംഗം ദാനം ചെയ്യാന്‍ തയാറായത്‌. 1997ലാണ്‌ മ്യൂസിയം തുറന്നത്‌. മരിച്ചതോടെ പോളിന്റെ ആഗ്രഹപ്രകാരം ലിംഗം മ്യൂസിയത്തിനായി വീട്ടുകാര്‍ ദാനം ചെയ്യുകയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിനായിരക്കണക്കിനുപേരാണ്‌ ഈ മ്യൂസിയം കാണാന്‍ ഓരോ വര്‍ഷവുമെത്തുന്നത്‌.
(mangalam)
=================================================

No comments:

Post a Comment