ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി: |
കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ രണ്ടു കൈപ്പത്തികളും തകര്‍ന്നു. പഴശി സ്വദേശി സുജിത്തി(25)ന്റെ കൈപ്പത്തികളാണു തകര്‍ന്നത്. സുജിത്തിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണു സംഭവം. പഴശി ബസ്സ്റ്റോപ്പിനടുത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായി എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ശബ്‌ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണു സുജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. മട്ടന്നൂര്‍ എസ്.ഐ: കെ. വിനോദന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്‌ഥലത്തു പരിശോധന നടത്തി. ടെറസിനു മുകളില്‍നിന്നു ബോംബിന്റെ അവശിഷ്‌ടങ്ങളായ ആണി, കല്ല്, നൂല് തുടങ്ങിയവ പോലീസ് കണ്ടെത്തു. വിഷുപ്പടക്കങ്ങള്‍ അഴിച്ച് ആണിയും കല്ലും ഉപയോഗിച്ചു നാടന്‍ ബോംബുകള്‍ നിര്‍മിക്കാനാണു ശ്രമം നടന്നതെന്നു കരുതുന്നു. (mangalam) ============================================ |
Thursday, April 14, 2011
കണ്ണൂരിലെ കുടില്‍വ്യവസായം: യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment