Sunday, April 17, 2011


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്രേഡ്‌ യൂണിയനുമെതിരെ കെ.സി.ബി.സി 

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്രേഡ്‌ യൂണിയനുമെതിരെ കേരള കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി (കെ.സി.ബി.സി) യുടെ ഇടയലേഖനം. മെയ്‌ ഒന്നിന്‌ തൊഴിലാളി ദിനത്തില്‍ വി.കുര്‍ബാന മധ്യേ വായിക്കുന്നതിനുള്ള ഇടയലേഖനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും ട്രേഡ്‌ യൂണിയനുകളെയും ശക്‌തമായി വിമര്‍ശിക്കുന്നുണ്ട്‌. സര്‍ക്കാര്‍ ജീവനക്കാരില്‍ അധികവും ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ മനസ്സുകാട്ടത്ത വരാണെന്നും ജോലി ചെയ്യുന്നവരെ പോലും നിരുത്സാഹപ്പെടുത്തുന്ന നിലപാട്‌ ഇത്തരക്കാര്‍ സ്വീകരിക്കുന്നതെന്നും ഇടയലേഖനത്തില്‍ പറയുന്നു. സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക്‌ പിന്തുണ നല്‍കാന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നില്ല. ഇത്‌ ജീവനക്കാരുടെ ഉത്സാഹം കെടുത്തുന്നുവെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെയും സ്‌ത്രീ തൊഴിലാളികളെയും ട്രേഡ്‌ യൂണിയനുകള്‍ അവഗണിക്കുകയാണ്‌.

അദ്ധ്വാനിക്കാതെ കൂലി വാങ്ങുന്ന നോക്കുകൂലി സമ്പ്രാദായം അവസാനിപ്പിക്കാന്‍ ട്രേഡ്‌ യൂണിയനുകള്‍ക്ക്‌ കഴിയാത്തത്‌ അപലപനീയമാണെന്നും കെ.സി.ബി.സി ലേഖനത്തില്‍ പറയുന്നു. കത്തോലിക്കാ വിശ്വാസമനുസരിച്ച്‌ തൊഴിലിന്റെ മഹത്വം ഉയര്‍ത്തികാട്ടിയ തൊഴിലാളികളുടെ മധ്യസ്‌ഥനായ വി.യൗസേപ്പിന്റെ തിരുന്നാള്‍ ദിനം കൂടിയായ മെയ്‌ ഒന്നിനു തന്നെ സന്ദേശം വിശ്വാസികള്‍ക്കിടയില്‍ എത്തിക്കുകയാണ്‌ ലേഖനത്തിലൂടെ കെ.സി.ബി.സി. (mangalam)

==================================================

No comments:

Post a Comment