Saturday, April 16, 2011

ഹാ കഷ്ടം !


ബിഹാറില്‍ അഞ്ചാം ക്ലാസ്‌ പരീക്ഷ തോറ്റത്‌ ഒമ്പതിനായിരം അധ്യാപകര്‍
Text Size:   
അധ്യാപകര്‍ പരീക്ഷ എഴുതിയാല്‍ കാണാം അവരുടെ വിരുതെന്ന്‌ ചിന്തിക്കാത്ത വിദ്യാര്‍ഥികള്‍ കുറവായിരിക്കും. ബിഹാര്‍ സര്‍ക്കാര്‍ അധ്യാപകരുടെ ശേഷി കണ്ടെത്താന്‍ കണ്ടെത്തിയ മാര്‍ഗവും പരീക്ഷയായിരുന്നു. ബിഹാറിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കായിരുന്നു പരീക്ഷ നടത്തിയത്‌. പരീക്ഷയൊക്കെ കഴിഞ്ഞ്‌ റിസള്‍ട്ട്‌ പ്രഖ്യാപിച്ചപ്പോള്‍ ഒമ്പതിനായിരത്തോളം അധ്യാപകരാണ്‌ തോല്‍വി രുചിച്ചത്‌.

അഞ്ചാം ക്ലാസ്‌ നിലവാരത്തിലുള്ളതായിരുന്നു പരീക്ഷ. ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള പരീക്ഷ 100 മാര്‍ക്കിലായിരുന്നു. കണക്ക്‌, സയന്‍സ്‌, ഇംഗ്ലീഷ്‌ തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. 30 മാര്‍ക്ക്‌ ലഭിച്ചാല്‍ അധ്യാപകര്‍ ജയിക്കും. എന്നാല്‍, പരീക്ഷ എഴുതിയ എട്ടു ശതമാനത്തോളം അധ്യാപകര്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. തോറ്റവര്‍ക്കായി ഒരു പരീക്ഷകൂടിയുണ്ട്‌. ഈ പരീക്ഷയില്‍ തോറ്റാല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന്‌ അവരെ പുറത്താക്കും.

സംസ്‌ഥാനത്തെ 51,000 പ്രൈമറി സ്‌കൂളുകളിലേക്ക്‌ 2.5 ലക്ഷത്തോളം അധ്യാപകരെ ബിഹാര്‍ സര്‍ക്കാര്‍ അടുത്തകാലത്ത്‌ നിയമിച്ചിരുന്നു. എന്നാല്‍, ഈ നിയമനം വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതു പരിഹരിക്കുന്നതിനായിരുന്നു സര്‍ക്കാര്‍ പരീക്ഷ നടത്തിയത്‌.

കുട്ടികള്‍പോലും കൂളായി ജയിക്കുന്ന പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതിന്‌ 20 അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ്‌ പിരിച്ചുവിട്ടിരുന്നു

No comments:

Post a Comment