പുന്നപ്രയില്‍ ലോറന്‍സിനെതിരേ പോസ്‌റ്ററുകള്‍ |
അമ്പലപ്പുഴ: പുന്നപ്രയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം. നേതാവ് എം.എം. ലോറന്‍സിനെതിരേ വ്യാപകമായ പോസ്‌റ്ററുകള്‍. വി.എസിനെ അധിക്ഷേപിക്കുന്ന എം.എം. ലോറന്‍സിനെ സി.പി.എമ്മില്‍നിന്ന് പുറത്താക്കുക, സ്‌ത്രീപീഡനത്തിന് കേസുകൊടുത്ത ആശാ ലോറന്‍സിനെ വി.എസ്. അല്ലാതെ ആര് സംരക്ഷിക്കും തുടങ്ങിയവയാണ് പോസ്‌റ്ററിലെ വാചകങ്ങള്‍. ഇന്നലെ രാത്രിയിലാണ് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നില്‍ പ്രാദേശിക വി.എസ്. പ്രവര്‍ത്തകരാണെന്ന് സൂചനയുണ്ട്. വി.എസിന്റെ ചിത്രം വച്ച പോസ്‌റ്റര്‍ തെരഞ്ഞെുടപ്പില്‍ വ്യാപകമായി ഉപയോഗിച്ചതിനെതും സ്‌ത്രീപിഡനമല്ല സംസ്‌ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും പറഞ്ഞ ലോറന്‍സ് വി.എസിനെതിരെ പരോക്ഷമായ വിമര്‍ശനം ഉയര്‍ത്തിവിട്ടിരുന്നു. (source:mangalam) ================================================== |
Saturday, April 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment