Tuesday, November 30, 2010

അഴിമതി നമ്മുടെ ശാപം: ബി ജെ പി യുടെ വെളിപ്പെടുത്തല്‍

ദേവഗൗഡ 81 ഏക്കര്‍ റവന്യുഭൂമി കൈയേറിയെന്ന് ബി.ജെ.പി.
Posted on: 01 Dec 2010

ബാംഗ്ലൂര്‍: മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ - എസ് ദേശീയ പ്രസിഡന്‍റുമായ എച്ച്.ഡി. ദേവഗൗഡ ഭൂമി കൈയേറിയെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. ഇതോടെ ഭൂമിപ്രശ്‌നത്തില്‍ ബി.ജെ.പി.യും ഗൗഡകുടുംബവുംതമ്മിലുള്ള പോര് മൂര്‍ച്ഛിച്ചു.

മൈസൂര്‍ ജില്ലയിലെ ഹാസനില്‍ ദേവഗൗഡയും അദ്ദേഹത്തിന്റെ കുടുംബവും വന്‍തോതില്‍ ഭൂമി കൈയേറിയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ബി.ജെ. പുട്ടസ്വാമി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഹോളി നരസിപുര താലൂക്കിലെ യവനഹള്ളി, പദുവലഹിപ്പെ, ഗാലിപുര കാവല്‍, വാര ഗൗഡനഹള്ളി, ചാകനഹള്ളി എന്നിവിടങ്ങളിലും അരയലഗുഡ താലൂക്കുകളിലുമായിട്ടാണ് 81 ഏക്കര്‍ ഭൂമി കൈയേറിയിരിക്കുന്നത്. 


പുല്‍മേടുകളും പാറക്കെട്ടുകളും തുടങ്ങുന്ന റവന്യുഭൂമിയാണ് കൈയേറിയിരിക്കുന്നതെന്ന് പുട്ടസ്വാമി ആരോപിച്ചു. മുന്‍ ജനതാദള്‍-എസ് നേതാവും കുമാരസ്വാമിയുടെ വലംകൈയുമായിരുന്ന പുട്ടസ്വാമി പിന്നീട് ബി.ജെ.പി.യില്‍ ചേരുകയായിരുന്നു. ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് മൈസൂര്‍ കളക്ടര്‍ റിപ്പോര്‍ട്ടയച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഈ ഭൂമി കൈയേറിയതിനെക്കുറിച്ചുള്ള ഫയലുകള്‍ വിധാന്‍സൗധയില്‍ കാണാനില്ലെന്ന് ഒക്ടോബര്‍ 28ന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി അറിയിച്ചിരുന്നു.

തങ്ങള്‍ ഭൂമി കൈയേറിയതായി ആരെങ്കിലും തെളിയിച്ചാല്‍ ഗൗഡ കുടുംബം രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച ദേവഗൗഡ വാക്കുപാലിക്കണം. ഭൂമി ഗൗഡയുടെ കൈവശ മാണിപ്പോഴെന്ന് തെളിയിക്കുന്ന രേഖകളും പുട്ടസ്വാമി പത്രസമ്മേളനത്തില്‍ ഹാജരാക്കി. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യെദ്യൂരപ്പയോടാവശ്യപ്പെട്ടു.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് ഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതികള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. പുട്ടസ്വാമിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു.
==================================================================

No comments:

Post a Comment