വ്യാജആധാരം നല്‍കി ലക്ഷങ്ങളുടെ വായ്‌പാതട്ടിപ്പ്: ദമ്പതികള്‍ കുടുങ്ങി |
====================================================== |
തൃശൂര്‍: യഥാര്‍ഥ ആധാരത്തെ വെല്ലുന്ന വിധത്തില്‍ സ്വന്തം ആധാരത്തിന്റെ വ്യാജപകര്‍പ്പ് ഉണ്ടാക്കി ബാങ്കുകളെ വഞ്ചിച്ച് ലക്ഷങ്ങളുടെ വായ്‌പാ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ കുടുങ്ങി. വാടാനപ്പള്ളി അരങ്ങത്ത് ലെനിന്‍ (42), ഭാര്യ മന്ദാകിനി എന്നിവരാണ് വ്യാജആധാരം വച്ച് ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചത്. യൂണിയന്‍ ബാങ്കിന്റെ തൃശൂര്‍ ശക്‌തന്‍ നഗര്‍ ശാഖയില്‍നിന്ന് ഇത്തരത്തില്‍ 19 ലക്ഷം രൂപ വായ്‌പയെടുത്തതു സംബന്ധിച്ച കേസിലാണ് ദമ്പതികള്‍ കുടുങ്ങിയത്. നെടുപുഴ പോലീസിന്റെ അന്വേഷണത്തില്‍ തൃശൂര്‍ ജില്ലാ ബാങ്കിലും വാടാനപ്പള്ളിയിലെ ബാങ്കുകളിലുമായി ഇവര്‍ നേരത്തെ വന്‍ തുകയുടെ എട്ടോളം വായ്‌പകള്‍ സംഘടിപ്പിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ബാങ്കുകാരുടെ പരാതിയെ തുടര്‍ന്ന് ലെനിന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്‌ഥന്‍ മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു. തുടര്‍ന്ന് നെടുപുഴ എസ്.ഐ. ബിജോ മുമ്പാകെ ലെനിന്‍ കീഴടങ്ങുകയായിരുന്നു. ഭാര്യ മന്ദാകിനിയും ഉടന്‍ കീഴടങ്ങുമെന്നാണ് വിവരം. തുടര്‍ന്ന് തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ. പറഞ്ഞു. സ്വന്തം ആധാരത്തിന്റെ വ്യാജ പകര്‍പ്പ് ഇയാള്‍ ഉണ്ടാക്കിയത് അവിശ്വസനീയമായ രീതിയിലാണെന്ന് പോലീസ് പറഞ്ഞു. ================================================ |
Monday, November 29, 2010
വായ്‌പാ തട്ടിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment