Tuesday, November 30, 2010

രവി ഇന്ദര്‍സിങ്ങിനെ റിമാന്‍ഡ് ചെയ്തു P

വിവരം ചോര്‍ത്തല്‍; രവി ഇന്ദര്‍സിങ്ങിനെ റിമാന്‍ഡ് ചെയ്തു
Posted on: 01 Dec 2010

ഷൈന്‍ മോഹന്‍


ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സ്വകാര്യ ടെലികോം കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി ഇന്ദര്‍ സിങ്ങിനെ പോലീസിന്റെ ആവശ്യം തള്ളി കോടതി പതിന്നാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിങ്ങിനെ മൂന്നുദിവസം കൂടി ചോദ്യം ചെയ്യാന്‍ വിട്ടുതരണമെന്നാണ് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗം ഡയറക്ടറായിരുന്നു സിങ്.

നവംബര്‍ 23ന് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ അറസ്റ്റുചെയ്ത സിങ്ങിനെ ആറുദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രവി ഇന്ദര്‍ സിങ് ഉപയോഗിച്ചിരുന്ന നാല് ഫോണുകളില്‍ രണ്ടെണ്ണം കണ്ടെടുക്കാനായില്ലെന്നുപറഞ്ഞാണ് പോലീസ് കൂടുതല്‍ദിവസം ആവശ്യപ്പെട്ടത്. സിങ്ങിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിന് കേസ് ഈമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.

ടെലികോം കമ്പനികളുമായുള്ള ഇടപാടില്‍ സിങ്ങിന്റെ ഇടനിലക്കാരനായിരുന്ന ബിസിനസ്സുകാരന്‍ വിനീത് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലികോം കമ്പനി നല്‍കിയ അപേക്ഷ മന്ത്രാലയത്തിനു മുന്നിലുണ്ട്. ഇക്കാര്യത്തില്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമുണ്ടാക്കിക്കൊടു ക്കാമെന്ന വ്യവസ്ഥയിലാണ് സിങ്ങും കമ്പനിയും വിനീതിന്റെ മധ്യസ്ഥതയോടെ ബന്ധപ്പെട്ടതെന്ന് കരുതുന്നു. പശ്ചിമ ബംഗാള്‍ കേഡറിലെ 1994 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രവി ഇന്ദര്‍ സിങ്.
=================================================

No comments:

Post a Comment