Tuesday, November 30, 2010

കൌതുക വാര്‍ത്തകള്‍

സൂര്യനെ സ്വന്തമാക്കിയ ആഞ്ചലസ്‌

സര്‍വസാക്ഷിയായ സൂര്യന്‍ പൊതുസ്വത്താണോ? കോടാനുകോടി വര്‍ഷങ്ങളായി പ്രകാശംചൊരുന്ന സൂര്യനെ ആര്‍ക്കെങ്കിലും സ്വന്തമാക്കാന്‍ പറ്റുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ തെറ്റി. സ്‌പെയിന്‍കാരിയായ ആഞ്ചലസാണ്‌ ഇനി മുതല്‍ സൂര്യന്റെ ഉടമസ്‌ഥ. സൂര്യനെ തന്റെ പേരില്‍ സ്വന്തമാക്കിയ ഔദ്യോഗിക രേഖകളും ആഞ്ചലസിനുണ്ട്‌. സൗര്യയുഥത്തിലെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉടമസ്‌ഥാവകാശം ഒരു രാജ്യത്തിന്‌ അവകാശപ്പെട്ടതല്ലെന്ന അന്താരാഷ്ര്‌ട ഉടമ്പടി നിലവിലുണ്ട്‌. എന്നാല്‍ വ്യക്‌തികള്‍ക്ക്‌ ഇവയെ സ്വന്തമാക്കുന്നതിനെപ്പറ്റി ഈ ഉടമ്പടിയില്‍ പറയുന്നില്ല.

അതിനാല്‍ വ്യക്‌തിയെന്ന നിലയില്‍ തനിക്കു സൂര്യനെ സ്വന്തമാക്കാമെന്നാണ്‌ നാല്‍പ്പത്തിയൊമ്പതുകാരിയായ ആഞ്ചലസ്‌ ഡുറന്റെ അവകാശവാദം. ചന്ദ്രനുള്‍പ്പെടെയുള്ള ഗ്രഹങ്ങളെ ഒരു അമേരിക്കക്കാരന്‍ വ്യക്‌തിനിയമത്തിന്റെ അടിസ്‌ഥാനത്തില്‍ സ്വന്തമാക്കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതാണ്‌ ആഞ്ചലസിനെ ഈ നടപടിക്കു പ്രേരിപ്പിച്ചത്‌. സ്‌പെയിനിലെ ഒരു പ്രാദേശിക നോട്ടറി ഓഫീസിലാണ്‌ ആഞ്ചലസ്‌ സൂര്യനെ സ്വന്തം പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌.

സൂര്യനെ ഉപയോഗിക്കുന്നവരില്‍നിന്ന്‌ ഫീസ്‌ വാങ്ങുമെന്നാണ്‌ ആഞ്ചലസ്‌ പറയുന്നത്‌. ഇങ്ങനെ സ്വന്തമാക്കുന്ന തുകയില്‍ 10 ശതമാനം മാത്രമേ തനിക്കുവേണ്ടതുള്ളൂ എന്നും ശേഷിക്കുന്നവ സ്‌പാനിഷ്‌ സര്‍ക്കാരിനും ആഗോളപുരോഗതിക്കും വിനിയോഗിക്കു മെന്നുമാണ്‌ ആഞ്ചലസ്‌ പറയുന്നത്‌. (mangalam )
======================================================

No comments:

Post a Comment