Tuesday, November 30, 2010

കൊച്ചി മെട്രോ.റെയില്‍പദ്ധതി..

കൊച്ചി മെട്രോ മാര്‍ച്ചില്‍ തുടങ്ങും: ഡോ. ഇ. ശ്രീധരന്‍
തിരുവല്ല: കൊച്ചി മെട്രോ റെയില്‍പദ്ധതി അടുത്ത മാര്‍ച്ച്‌ അവസാനത്തോടെ ആരംഭിക്കാന്‍ കഴിയുമെന്ന്‌ ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ എം.ഡി. ഇ. ശ്രീധരന്‍ പറഞ്ഞു. മാര്‍ത്തോമ്മ സഭാ മെറിറ്റ്‌ അവാര്‍ഡ്‌ സ്വീകരിക്കാന്‍ തിരുവല്ലയില്‍ എത്തിയതായിരുന്നു അദ്ദേഹം. പദ്ധതി തുടങ്ങാനുള്ള നടപടികള്‍ എല്ലാം അവസാനഘട്ടത്തിലാണ്‌. ആരംഭിച്ചുകഴിഞ്ഞാല്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചതോടെ നഗരത്തില്‍നിന്ന്‌ രണ്ടുലക്ഷത്തോളം വാഹനങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും ഇത്‌ നഗരത്തിലെ തിരക്ക്‌ കുറയ്‌ക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
======================================================

No comments:

Post a Comment