Tuesday, November 30, 2010

P.J.T.Thomas

സി.വി.സി സ്‌ഥാനം രാജിവയ്‌ക്കില്ലെന്ന്‌
പി.ജെ തോമസ്‌
ന്യൂഡല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പദവി രാജിവയ്‌ക്കില്ലെന്ന്‌ പി.ജെ തോമസ്‌. തന്റെ നിലപാട്‌ പിന്നീട്‌ വെളിപ്പെടുത്തും. സുപ്രീം കോടതിയില്‍ നിന്നേറ്റ വിമര്‍ശനത്തിന്റെ പേരില്‍ തോമസ്‌ രാജിവയ്‌ക്കുമെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു.


സ്‌പെക്‌ട്രം: അന്വേഷണത്തില്‍ പി.ജെ തോമസ്‌ മേല്‍നോട്ടം വഹിക്കില്ല‍
ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ സി.ബി. നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി.ജെ തോമസ്‌ മേല്‍നോട്ടം വഹിക്കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പി.ജെ തോമസ്‌ ടെലികോം സെക്രട്ടറിയായിരുന്ന കാലത്ത്‌ നടന്ന സ്‌പെക്‌ട്രം ഇടപാടിന്റെ അന്വേഷണം അദ്ദേഹം തന്നെ നരീക്ഷിക്കുന്നതിലെ അനൗചിത്യം സുപ്രീം കോടതി ഇന്നലെ എടുത്തുകാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ തോമസിനെ ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്‌. മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് മാറുന്നതായി തോമസ് സ്വയം അറിയിച്ചതായി കേന്ദ്രം കോടതിയെ ബോധിപ്പിച്ചു.

അതേമസയം, നീരാ റാഡിയയുടെ വിവാദ ടെലിഫോണ്‍ ടേപ്പ്‌ സുപ്രീം കോടതിക്ക്‌ കൈമാറണമെന്നും ഇതിന്റെ പകര്‍പ്പ്‌ സി.ബി.ഐക്ക്‌ കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജെ തോമസ്‌ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പദവിയിലിരിക്കുന്നതിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. കോടതിയില്‍ നിന്നു തുടര്‍ച്ചയായി വിമര്‍ശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ പദവി രാജിവയ്‌ക്കാന്‍ തോമസ്‌ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

No comments:

Post a Comment