Tuesday, November 30, 2010

മലയാളി യുവാവ് സൗദിയില്‍ 

വാഹനാപകടത്തില്‍ മരിച്ചു
Posted on: 30 Nov 2010
ചാരുംമൂട്: സൗദിഅറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ചാരുംമൂട് പാലൂത്തറ ലൂര്‍ദ്പുരത്ത് കാനാവില്‍ പരേതനായ പാപ്പച്ചന്റെ മകന്‍ പി.വി.ജോണ്‍സണ്‍(ലാലു-44)ആണ് മരിച്ചത്.

സൗദിയിലെ അല്‍ക്കാസാജിലായിരുന്നു അപകടം. ജോണ്‍സണ്‍ യാത്രചെയ്തിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

എതിരെ വന്ന വാഹനം ഓടിച്ച ഫിലിപ്പീന്‍സുകാരനും മരിച്ചു. ജോണ്‍സന്റെ കാറില്‍ ഉണ്ടായിരുന്ന നേപ്പാള്‍, പഞ്ചാബ് സ്വദേശികള്‍ പരിക്കേറ്റ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. സൗദിയില്‍ ലാന്‍ഡ് സര്‍വേയറായ ജോണ്‍സണ്‍ ഒരുവര്‍ഷംമുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ചെങ്ങന്നൂര്‍പിരളശ്ശേരി പുതിയോട്ട് കുടുംബത്തിലെ ലതിയാണ് ഭാര്യ. മക്കള്‍: നിമ്മി, ജിമ്മി, റിമ്മി, ടിമ്മി. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടങ്ങി.

===================================================

No comments:

Post a Comment