പ്രതിപക്ഷ ബഹളം: ലോക്‌സഭയും രാജ്യസഭയും
നിര്‍ത്തി
Posted on: 01 Dec 2010
ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ തുടര്‍ച്ചയായ 14 ാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു. രാവിലെ സമ്മേളനം ആരംഭിച്ചയുടന്‍ തന്നെ സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി.) അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനാല്‍ സഭ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. രാജ്യസഭയും പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാകാതെ അധ്യക്ഷന്‍ സഭ നിര്‍ത്തിവെച്ചു.
=======================================================
No comments:
Post a Comment