Monday, November 29, 2010

അഴിമതി നമ്മുടെ ശാപം; സെപ്ക്ട്രം

സി.ബി.ഐയുടെ ഇടക്കാല റിപ്പോര്‍ട്ടിലും രാജയില്ല
ന്യൂഡല്‍ഹി: വിവാദമായ 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ ടെലികോം മന്ത്രി എ. രാജയെക്കുറിച്ചു പരാമര്‍ശമില്ലെന്നു സൂചന. കേസ്‌ പരിഗണിക്കുന്ന ജസ്‌റ്റിസുമാരായ ജി.എസ്‌. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവര്‍ക്കാണു മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കവര്‍ ഇന്നലെ സുപ്രീംകോടതി രജിസ്‌ട്രാറിനു കൈമാറി.

രാജയ്‌ക്കെതിരായ സി.ബി.ഐയുടെ മൃദുസമീപനത്തെ കേസിന്റെ വിചാരണക്കിടയില്‍ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയുടെ എല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നു സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കുശേഷവും രാജയ്‌ക്കു ചുറ്റും പുകമറ സൃഷ്‌ടിച്ചുകൊണ്ടാണ്‌ ഇന്നലെ സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കിയതെന്നാണു സൂചന. ഇന്നു റിപ്പോര്‍ട്ട്‌ കോടതിയുടെ പരിഗണനയ്‌ക്കു വരും. ഇന്നു തന്നെയാണു സി.എ.ജി. റിപ്പോര്‍ട്ടും കോടതി പരിഗണിക്കുക. അന്വേഷണം പുരോഗമിക്കുന്നതിനാലാണു റിപ്പോര്‍ട്ട്‌ മുദ്രവച്ച കവറില്‍ നല്‍കിയതെന്നും ഉദ്യോഗസ്‌ഥര്‍ വിശദീകരിച്ചു.
=======================================================

No comments:

Post a Comment