കോട്ടയം: ചിങ്ങവനത്ത് തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ അക്രമം. യു.ഡി.എഫ്.പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാന്‍ ഒരു സംഘം തല്ലിത്തകര്‍ത്തു. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് വാന്‍ തല്ലിത്തകര്‍ത്തത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
സംഭവത്തില്‍ വാന്‍ പൂര്‍ണമായി തകരുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേരളാ കോണ്‍ഗ്രസ് നേതാവും മൂന് പഞ്ചായത്ത് മെംബറുമായ ചാണ്ടിക്കാണ് പരുക്കേറ്റത്.
ചിങ്ങവനം ചെട്ടിക്കുന്ന് ഭാഗത്തായിരുന്നു അക്രമം. എന്നാല്‍, വാനില്‍ മദ്യം വിതരണം ചെയ്തൂവെന്നാരോപിച്ചായിരുന്ന അക്രമമെന്നാണ് പറയപ്പെടുന്നത്. വാനില്‍ നിന്ന് മൂന്നരലിറ്ററോളം വിദേശമദ്യവും പിടിച്ചെടുത്തുവത്രേ. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചിങ്ങവനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇതിനിടെ സി.പി.എം. അക്രമത്തില്‍ നഗരസഭാ കൗണ്‍സിലര്‍ നാട്ടകം സുരേഷ് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ 15 സി.പി.എം.പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.
നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം കണ്ണാടിക്കവലയിലായിരുന്നു സംഭവം. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് അടക്കമുളള അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. |
No comments:
Post a Comment