Wednesday, April 13, 2011


നാരീ മനം ആരറിഞ്ഞു

പുരുഷനെ തെരഞ്ഞെടുക്കാന്‍ സ്‌ത്രീകളുടെ മാനദണ്ഡമെന്താണ്‌. ?

ബുദ്ധിയുദിച്ച നാള്‍ മുതല്‍ പുരുഷന്‍ ഉത്തരം തേടുന്ന ചോദ്യമാണിത്‌. സ്‌നേഹസമ്പന്നനും തമാശക്കാരനുമൊക്കെയായ പുരുഷന്മാരെയാണ്‌ തങ്ങള്‍ ഇഷ്‌ടപ്പെടുകയെന്നാണ്‌ ഈ ചോദ്യത്തിന്‌ സ്‌ത്രീകള്‍ പതിവായി ഉത്തരം നല്‍കിയിരുന്നത്‌.
എന്നാല്‍, സ്‌ത്രീകള്‍ കള്ളം പറയുകയായിരുന്നെന്നാണ്‌ ജര്‍മനിയിലെ ഗവേഷകര്‍ പറയുന്നത്‌. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ മറ്റെന്തിനേക്കാളും പണമാണ്‌ സ്‌ത്രീകള്‍ പരിഗണിക്കുന്നതെന്നാണ്‌ ഇവര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. 
നല്ല ജോലിയുള്ള സ്‌ത്രീകള്‍ തങ്ങളേക്കാള്‍ പണം ചെലവഴിക്കാന്‍ ശേഷിയുള്ള പുരുഷന്മാരെയാണ്‌ തെരഞ്ഞെടുക്കുകയെന്നാണ്‌ ജര്‍മനിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ജര്‍മന്‍ ഇക്കണോമി എന്ന സാമ്പത്തിക ഗവേഷണ സ്‌ഥാപനം സ്‌ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ സമ്പന്നതയാണ്‌ പുരുഷന്റെ ആകര്‍ഷണമെന്ന്‌ കണ്ടെത്തിത്‌. സാമ്പത്തിക അസ്‌ഥിരതകളും വ്യത്യാസങ്ങളും സൃഷ്‌ടിക്കുന്ന സമ്മര്‍ദങ്ങളും ഭവിഷ്യത്തുകളും ഒഴിവാക്കാനാണ്‌ സ്‌ത്രീകള്‍ ഈ തെരഞ്ഞെടുപ്പ്‌ നടത്തുന്നതെന്നാണ്‌ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്‌. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ് നടത്തിയ സര്‍വേയിലും സമാനമായ ഉത്തരം കണ്ടെത്തിയിരുന്നു.

തങ്ങളേക്കാള്‍ പണം നേടുന്ന പരുഷനെയാണ്‌ വിവാഹം കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നതെന്നാണ്‌ സര്‍വേയില്‍ പങ്കെടുത്ത സ്‌ത്രീകളില്‍ 64 ശതമാനം പേരും ഉത്തരം നല്‍കിയത്‌.
(mangalam)
==============================================

No comments:

Post a Comment