ഇടതുമുന്നണിയുടെ അടിത്തറ ഭദ്രം: പിണറായി
Posted on: 01 Nov 2010
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഇടതുമുന്നണിയുടെ അടിത്തറ ഭദ്രമാണെന്നാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നതാണ് സത്യം. ഇതിന്റെ അര്‍ത്ഥം ഇടതുമുന്നണി ദുര്‍ബലപ്പെട്ടു എന്നല്ല. മുന്നണി ബലപ്പെടുക തന്നെയാണ് ചെയ്തിട്ടുള്ളതെന്ന് വോട്ടിങ്ങ് ശതമാനത്തിന്റെയും വോട്ടുകളുടെയും കണക്കുകള്‍ നിരത്തി പിണറായി വിശദീകരിച്ചു.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കുറച്ചുകൂടി പിറകോട്ട് പോയിരുന്നു. ഇപ്പോള്‍ അവിടെനിന്ന് കുറച്ചുകൂടി മുന്നോട്ടുവന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം ആപത്കരമായ ചില സൂചനകളാണ് നല്‍കുന്നത്. അവരുടെ വിജയം വര്‍ഗീയശക്തികളുടെ കൂട്ടുപിടിച്ച് ലഭിച്ചതാണ്. താത്കാലിക വിജയം നേടുന്നതാണ് നേട്ടമെങ്കില്‍ അത് നാടിന് ദോഷം ചെയ്യും-പിണറായി പറഞ്ഞു.
വര്‍ഗീയശക്തികളുടെയും ജാതിമത ശക്തികളുടെയും ഇടപെടല്‍ ഈ തിരഞ്ഞെടുപ്പില്‍ ശക്തമായിരുന്നു. ബി.ജെ.പി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ യു.ഡി.എഫിന് ഒരു വൈക്ലബ്യവുമുണ്ടായില്ല. ഇതിന് പുറമെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സി.പി.എം വിരുദ്ധ ക്യാമ്പുകളുമുണ്ട്. അവരും യു.ഡി.എഫിനൊപ്പം അണിചേര്‍ന്നു. ഇങ്ങിനെയൊരു സാഹചര്യമുണ്ടാകുമ്പോള്‍ ഏത് മുന്നണിയും സാധാരണനിലയില്‍ തകരും. എന്നാല്‍ ഇതിനെയെല്ലാം നേരിട്ട് ഇടതുമുന്നണി നല്ല തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കുകയാണ് ചെയ്തത്. ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം തരുന്നു-പിണറായി പറഞ്ഞു.
2005 ല്‍ ഇടതുമുന്നണിയ്ക്ക് 49.22 ശതമാനം വോട്ട് ആണ് ലഭിച്ചത്. ഇത്തവണ അത് 42.32 ശതമാനമായി. 6.9 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. 2005 ല്‍ ഡി.ഐ.സി, ഐ.എന്‍.എല്‍, ജനതാദള്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികളെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇവരില്‍ വലിയൊരു ഭാഗം ഇടതുമുന്നണിക്കൊപ്പമില്ല. ഡി.ഐ.സിയ്ക്ക് 4.67 ശതമാനവും ജനതാദളിന് 2.37 ശതമാനവും ജോസഫ് ഗ്രൂപ്പിന് 1.79 ശതമാനവും ഐ.എന്‍.എല്ലിന് 0.35 ശതമാനം വോട്ടുമാണുള്ളത്. ഇതെല്ലാം കൂടി കൂട്ടിയാല്‍ 2005 നേക്കാള്‍ 9.18 ശതമാനം വോട്ട് കുറയണം. അപ്പോള്‍ 40.04 ശതമാനം വോട്ട് ആണ് ലഭിക്കേണ്ടത്. അതിനുപകരം ഇത്തവണ 42.32 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി. അതിന്റെ അര്‍ത്ഥം 2.28 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്ന് അര്‍ത്ഥം-പിണറായി ന്യായീകരിച്ചു.
2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 42.64 ശതമാനം വോട്ടായിരുന്നു ഇടതിന് ലഭിച്ചത്. മുന്നണി സംവിധാനത്തിലെ മാറ്റം കൂടി പരിഗണിച്ചാല്‍ മുന്നണി ദുര്‍ബലപ്പെട്ടിട്ടില്ല എന്ന് കാണാന്‍ കഴിയും. വോട്ടിന്റെ കണക്കെടുത്താല്‍ 2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെക്കാളും വര്‍ദ്ധിക്കുകയും ചെയ്തു. 1995 മുതലുള്ള തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ വോട്ടിന്റെ കാര്യത്തില്‍ ഏറെ കുറവൊന്നും ഇടതുമുന്നണിയ്ക്കുണ്ടായിട്ടില്ല. എപ്പോഴും വോട്ടില്‍ വല്ലാതെ കുറവ് വന്നിട്ടുള്ളത് യു.ഡി.എഫിനാണ്. യു.ഡി.എഫിന് വോട്ട് വര്‍ദ്ധിക്കുന്നത് അവരുടെ രാഷ്ട്രീയ പിന്‍ബലത്തിന് പുറമെയുള്ള ചില വര്‍ഗീയ ശക്തികളെ കൂടെനിര്‍ത്തുമ്പോഴാണ്. അത് അവരുടെ ശക്തിയല്ല. വര്‍ഗീയമായ ശക്തിയാണ്.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചത് 67,17,438 വോട്ടുകളായിരുന്നു. ഇത്തവണ അത് 77,81,671 വോട്ടുകളായി വര്‍ദ്ധിച്ചു. അതാതയത് 10,64,223 വോട്ടുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യു.ഡി.എഫിനേക്കാള്‍ ഏഴ് ലക്ഷം വോട്ട് കുറവാണ്. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നികത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ-പിണറായി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ല തിരിച്ച് ഇടതുമുന്നണിയ്ക്ക് ലഭിച്ച വോട്ടുകളുടെ കണക്കും പിണറായി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. വര്‍ഗീയശക്തികളുമായി യു.ഡി.എഫിനുള്ള അടുപ്പത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളുണ്ട്. കൈവെട്ട് കേസിലെ പ്രതി അനസ് എറണാകുളം ജില്ലയിലെ വാഴക്കുളത്തെ വഞ്ചിനാട് സീറ്റില്‍ ജയിച്ചത് യു.ഡി.എഫിന്റെ പിന്തുണയോടെയാണ്. ആ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ ഏഴും യു.ഡി.എഫിനാണ് ലഭിച്ചത് എന്നുകൂടി കണക്കിലെടുത്താല്‍ അനസിന്റെ വിജയം എങ്ങിനെയെന്ന് വ്യക്തമാകും. അനസ് ജയിച്ച വാര്‍ഡിലെ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട മറ്റൊരു വാദം സോഷ്യലിസ്റ്റ് ജനതയുടെ ശക്തിയെക്കുറിച്ചാണ്. പെരിങ്ങളം, വടകര, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് അവര്‍ക്ക് കുറച്ചെങ്കിലും ശക്തിയുള്ളത്. അതില്‍ ചിറ്റൂര്‍ മുമ്പ് തന്നെ യു.ഡി.എഫിന്റെ കോട്ടയാണ്. പിന്നെയുള്ളത് പെരിങ്ങളവും വടകരയുമാണ്. പെരിങ്ങളത്തുള്ള രണ്ട് ജില്ലാ പഞ്ചായത്തുകളും ജയിച്ചത് ഇടതുമുന്നണിയാണ്. വടകര മുനിസിപ്പാലിറ്റി അടക്കമുള്ളിടത്ത് ഇടതുമുന്നണി നല്ല രീതിയില്‍ ജയിക്കുകയും ചെയ്തു. അതുപോലെ ഐ.എന്‍.എല്ലിന് ശക്തിയുള്ള കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇടതുമുന്നണി തന്നെയാണ് ജയിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. അതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്ന് ഞങ്ങള്‍ പറഞ്ഞതും. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള വോട്ട് ലഭിച്ചിട്ടില്ല. ഇതും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ഞങ്ങളുടെ വാദം കേവലം ഒരു തിരഞ്ഞെടുപ്പ് വിഷയമല്ല. അതിനെ അങ്ങിനെ കാണുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു.
ഒഞ്ചിയം പോലുള്ളയിടങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ മനസ്സിലാക്കാതെ അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ തിരുത്തുക തന്നെ ചെയ്യും. അവര്‍ എല്ലാക്കാലത്തും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകില്ല-പിണറായി പറഞ്ഞു. (mathrubhumi)
======================================================2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കുറച്ചുകൂടി പിറകോട്ട് പോയിരുന്നു. ഇപ്പോള്‍ അവിടെനിന്ന് കുറച്ചുകൂടി മുന്നോട്ടുവന്നിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം ആപത്കരമായ ചില സൂചനകളാണ് നല്‍കുന്നത്. അവരുടെ വിജയം വര്‍ഗീയശക്തികളുടെ കൂട്ടുപിടിച്ച് ലഭിച്ചതാണ്. താത്കാലിക വിജയം നേടുന്നതാണ് നേട്ടമെങ്കില്‍ അത് നാടിന് ദോഷം ചെയ്യും-പിണറായി പറഞ്ഞു.
വര്‍ഗീയശക്തികളുടെയും ജാതിമത ശക്തികളുടെയും ഇടപെടല്‍ ഈ തിരഞ്ഞെടുപ്പില്‍ ശക്തമായിരുന്നു. ബി.ജെ.പി, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ യു.ഡി.എഫിന് ഒരു വൈക്ലബ്യവുമുണ്ടായില്ല. ഇതിന് പുറമെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സി.പി.എം വിരുദ്ധ ക്യാമ്പുകളുമുണ്ട്. അവരും യു.ഡി.എഫിനൊപ്പം അണിചേര്‍ന്നു. ഇങ്ങിനെയൊരു സാഹചര്യമുണ്ടാകുമ്പോള്‍ ഏത് മുന്നണിയും സാധാരണനിലയില്‍ തകരും. എന്നാല്‍ ഇതിനെയെല്ലാം നേരിട്ട് ഇടതുമുന്നണി നല്ല തിരഞ്ഞെടുപ്പ് ഫലമുണ്ടാക്കുകയാണ് ചെയ്തത്. ഇത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം തരുന്നു-പിണറായി പറഞ്ഞു.
2005 ല്‍ ഇടതുമുന്നണിയ്ക്ക് 49.22 ശതമാനം വോട്ട് ആണ് ലഭിച്ചത്. ഇത്തവണ അത് 42.32 ശതമാനമായി. 6.9 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. 2005 ല്‍ ഡി.ഐ.സി, ഐ.എന്‍.എല്‍, ജനതാദള്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികളെല്ലാം ഞങ്ങളോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇവരില്‍ വലിയൊരു ഭാഗം ഇടതുമുന്നണിക്കൊപ്പമില്ല. ഡി.ഐ.സിയ്ക്ക് 4.67 ശതമാനവും ജനതാദളിന് 2.37 ശതമാനവും ജോസഫ് ഗ്രൂപ്പിന് 1.79 ശതമാനവും ഐ.എന്‍.എല്ലിന് 0.35 ശതമാനം വോട്ടുമാണുള്ളത്. ഇതെല്ലാം കൂടി കൂട്ടിയാല്‍ 2005 നേക്കാള്‍ 9.18 ശതമാനം വോട്ട് കുറയണം. അപ്പോള്‍ 40.04 ശതമാനം വോട്ട് ആണ് ലഭിക്കേണ്ടത്. അതിനുപകരം ഇത്തവണ 42.32 ശതമാനം വോട്ട് ലഭിക്കുകയുണ്ടായി. അതിന്റെ അര്‍ത്ഥം 2.28 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്ന് അര്‍ത്ഥം-പിണറായി ന്യായീകരിച്ചു.
2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 42.64 ശതമാനം വോട്ടായിരുന്നു ഇടതിന് ലഭിച്ചത്. മുന്നണി സംവിധാനത്തിലെ മാറ്റം കൂടി പരിഗണിച്ചാല്‍ മുന്നണി ദുര്‍ബലപ്പെട്ടിട്ടില്ല എന്ന് കാണാന്‍ കഴിയും. വോട്ടിന്റെ കണക്കെടുത്താല്‍ 2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെക്കാളും വര്‍ദ്ധിക്കുകയും ചെയ്തു. 1995 മുതലുള്ള തിരഞ്ഞെടുപ്പുകള്‍ ശ്രദ്ധിച്ചാല്‍ വോട്ടിന്റെ കാര്യത്തില്‍ ഏറെ കുറവൊന്നും ഇടതുമുന്നണിയ്ക്കുണ്ടായിട്ടില്ല. എപ്പോഴും വോട്ടില്‍ വല്ലാതെ കുറവ് വന്നിട്ടുള്ളത് യു.ഡി.എഫിനാണ്. യു.ഡി.എഫിന് വോട്ട് വര്‍ദ്ധിക്കുന്നത് അവരുടെ രാഷ്ട്രീയ പിന്‍ബലത്തിന് പുറമെയുള്ള ചില വര്‍ഗീയ ശക്തികളെ കൂടെനിര്‍ത്തുമ്പോഴാണ്. അത് അവരുടെ ശക്തിയല്ല. വര്‍ഗീയമായ ശക്തിയാണ്.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ലഭിച്ചത് 67,17,438 വോട്ടുകളായിരുന്നു. ഇത്തവണ അത് 77,81,671 വോട്ടുകളായി വര്‍ദ്ധിച്ചു. അതാതയത് 10,64,223 വോട്ടുകളുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും യു.ഡി.എഫിനേക്കാള്‍ ഏഴ് ലക്ഷം വോട്ട് കുറവാണ്. ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നികത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ-പിണറായി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ല തിരിച്ച് ഇടതുമുന്നണിയ്ക്ക് ലഭിച്ച വോട്ടുകളുടെ കണക്കും പിണറായി വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. വര്‍ഗീയശക്തികളുമായി യു.ഡി.എഫിനുള്ള അടുപ്പത്തിന് പ്രത്യക്ഷ ഉദാഹരണങ്ങളുണ്ട്. കൈവെട്ട് കേസിലെ പ്രതി അനസ് എറണാകുളം ജില്ലയിലെ വാഴക്കുളത്തെ വഞ്ചിനാട് സീറ്റില്‍ ജയിച്ചത് യു.ഡി.എഫിന്റെ പിന്തുണയോടെയാണ്. ആ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ ഏഴും യു.ഡി.എഫിനാണ് ലഭിച്ചത് എന്നുകൂടി കണക്കിലെടുത്താല്‍ അനസിന്റെ വിജയം എങ്ങിനെയെന്ന് വ്യക്തമാകും. അനസ് ജയിച്ച വാര്‍ഡിലെ യു.ഡി.എഫിന്റെ വോട്ട് കുറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട മറ്റൊരു വാദം സോഷ്യലിസ്റ്റ് ജനതയുടെ ശക്തിയെക്കുറിച്ചാണ്. പെരിങ്ങളം, വടകര, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് അവര്‍ക്ക് കുറച്ചെങ്കിലും ശക്തിയുള്ളത്. അതില്‍ ചിറ്റൂര്‍ മുമ്പ് തന്നെ യു.ഡി.എഫിന്റെ കോട്ടയാണ്. പിന്നെയുള്ളത് പെരിങ്ങളവും വടകരയുമാണ്. പെരിങ്ങളത്തുള്ള രണ്ട് ജില്ലാ പഞ്ചായത്തുകളും ജയിച്ചത് ഇടതുമുന്നണിയാണ്. വടകര മുനിസിപ്പാലിറ്റി അടക്കമുള്ളിടത്ത് ഇടതുമുന്നണി നല്ല രീതിയില്‍ ജയിക്കുകയും ചെയ്തു. അതുപോലെ ഐ.എന്‍.എല്ലിന് ശക്തിയുള്ള കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇടതുമുന്നണി തന്നെയാണ് ജയിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. അതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായിരിക്കും ജനവിധിയെന്ന് ഞങ്ങള്‍ പറഞ്ഞതും. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള വോട്ട് ലഭിച്ചിട്ടില്ല. ഇതും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ഞങ്ങളുടെ വാദം കേവലം ഒരു തിരഞ്ഞെടുപ്പ് വിഷയമല്ല. അതിനെ അങ്ങിനെ കാണുന്നത് ശരിയല്ലെന്ന് പിണറായി പറഞ്ഞു.
ഒഞ്ചിയം പോലുള്ളയിടങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരെ മനസ്സിലാക്കാതെ അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ തിരുത്തുക തന്നെ ചെയ്യും. അവര്‍ എല്ലാക്കാലത്തും പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകില്ല-പിണറായി പറഞ്ഞു. (mathrubhumi)
No comments:
Post a Comment