Friday, August 27, 2010

Agni-5 Missile ready for Test-firing.

അഗ്നി - 5 വിക്ഷേപണത്തിനു തയ്യാറായതായി പ്രതിരോധ മന്ത്രി
Posted on: 27 Aug 2010

ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ ശേഷിയുള്ള അഗ്നി 5 മിസൈല്‍ പരീക്ഷണവിക്ഷേപണത്തിന് തയ്യാറായതായി പ്രതിരോധമന്ത്രി എ.കെ. ആന്റണി അറിയിച്ചു. 

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനിയായ മിധാനിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദീര്‍ഘദൂര മിസൈലുകള്‍ ഇന്ത്യക്ക് നല്‍കുന്നതിനെ ചില രാജ്യങ്ങള്‍ എതിര്‍ത്തതാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഇടയാക്കിയത്. ഉപരോധവും വ്യാപാര നിഷേധവും തകര്‍ത്ത് മുന്നേറാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചുകഴിഞ്ഞു. 5000 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യങ്ങളെ ആണവായുധം ഉപയോഗിച്ച് തകര്‍ക്കാന്‍ അഗ്നി -5 ന് കഴിയും. അന്തര്‍ ഉപഭൂഖണ്ഡ മിസൈല്‍ എന്നുപരീക്ഷിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 

പ്രതിരോധ ഗവേഷണരംഗത്ത് പുതിയ തലമുറ ശാസ്ത്രജ്ഞന്മാരെയും ഉദ്യോഗസ്ഥരെയും വളര്‍ത്തിയെടുക്കും. ഐ.എസ്.ആര്‍.ഒയുടെ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതായിരിക്കും പുതിയ കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
(mathrubhumi)

No comments:

Post a Comment