Tuesday, August 31, 2010

അഴിമതി ഇന്ത്യയുടെ ശാപം

മധു കോഡയ്‌ക്കെതിരേ കോടികളുടെ അഴിമതിക്കേസ്‌
റാഞ്ചി: ഝാര്‍ഖണ്ഡ്‌ മുന്‍മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരേ കോടികളുടെ വിജിലന്‍സ്‌ കേസ്‌. സംസ്‌ഥാനത്തെ ഗ്രാമീണ വൈദ്യുതീകരണത്തിനു ഹൈദരാബാദ്‌ ആസ്‌ഥാനമായ കമ്പനിക്കു കരാര്‍ നല്‍കാന്‍ വ്യാജരേഖ ചമച്ചതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണു വിജിലന്‍സ്‌ ബ്യൂറോ കോഡയ്‌ക്കും മറ്റ്‌ ഇരുപത്തെട്ടുപേര്‍ക്കുമെതിരേ പ്രഥമവിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) സമര്‍പ്പിച്ചത്‌. 467.12 കോടിയുടെ പദ്ധതി കമ്പനിക്കു നല്‍കാന്‍ വന്‍തുക കോഴപ്പണം പറ്റിയ കോഡയും അനുചരരും സാമ്പത്തിക ക്രമക്കേടുകള്‍ക്കു കൂട്ടുനിന്നതായും എഫ്‌.ഐ.ആറില്‍ പറയുന്നു.

ആര്‍.ജെ.ഡി. നേതാക്കളായ ഗിരിനാഥ്‌ സിംഗ്‌, പ്രകാശ്‌ റാം, വൈദ്യുതി ബോര്‍ഡിന്റെ മൂന്നു മുന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരേയും എഫ്‌.ഐ.ആറില്‍ പരാമര്‍ശമുണ്ട്‌. സാമ്പത്തിക ക്രമക്കേടുകളുടെയും അനധികൃത നിക്ഷേപങ്ങളുടെയും പേരില്‍ കോഡ നേരത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 ന്‌ കോഡയുടെ വസതിയിലുള്‍പ്പെടെ എഴുപതിടങ്ങളില്‍ റെയ്‌ഡ് നടന്നിരുന്നു.
(mangalam)

No comments:

Post a Comment