കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
പി.സി. ഹരീഷ്
Posted on: 30 Aug 2010

സബ ആസ്പത്രിയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളികളായ ജീവനക്കാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വാഹനം ആസ്പത്രി പരിസരത്തുള്ള സിഗ്‌നല്‍ കടക്കവെ അതിവേഗം പാഞ്ഞുവന്ന പോലീസ് വാഹനം റെഡ് സിഗ്‌നല്‍ കടന്നുവന്ന് ഇതില്‍ ഇടിച്ചു. തുടര്‍ന്ന് ആസ്പത്രി വാഹനം തലകീഴായി മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനം തകര്‍ന്നു.
വാഹനത്തില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍പ്പെട്ട ഗര്‍ഭിണിയായ വനിതാ നഴ്‌സിനെ തല്‍സമയം മെറ്റേര്‍ണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയും ചെയ്തു.
വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെല്ലാം മലയാളികള്‍ തിങ്ങിവസിക്കുന്ന അബാസിയയിലെ താമസക്കാരാണ്. ഗുരുതരമായി പരിക്കേറ്റവരെ ബന്ധപ്പെട്ട ആസ്പത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിസ്സാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
കുഴിമറ്റത്തില്‍ ജോണ്‍-ശാന്തമ്മ ദമ്പതിമാരുടെ മകനാണ് ബിജു. ഭാര്യ: ജോയ്‌സ്. മക്കള്‍: കരോള്‍, ക്രിസ്റ്റ, കെസിയ. ഫര്‍ഹാനിയ ആസ്പത്രിയില്‍ നഴ്‌സാണ് ജോയ്‌സ്.
(mathrubhumi)
No comments:
Post a Comment