Tuesday, August 31, 2010

A Miracle of Mother's Love.

മാതൃസ്‌നേഹത്തിന്റെ ചൂടേറ്റ്‌ 'മരിച്ച കുഞ്ഞ്‌ ജീവിച്ചു

മെല്‍ബണ്‍: മരിച്ചുവെന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചു കുഞ്ഞ്‌ മാതൃസ്‌നേഹത്തിന്റെ ചൂടേറ്റ്‌ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തി. സിഡ്‌നിയിലാണ്‌ ലോകത്തെ അത്ഭുതപ്പെടുത്തിയ സംഭവമുണ്ടായിരിക്കുന്നത്‌. മരിച്ചെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു രണ്ടു മണിക്കൂറിനു ശേഷമാണ്‌ കുഞ്ഞ്‌ ജീവിതത്തിലേക്കു മടങ്ങിയെത്തിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

കേറ്റ്‌ ഓഗ്‌ എന്ന സ്‌ത്രീ ഏഴാം മാസത്തില്‍ ഒരുആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും ജന്മം നല്‍കി. പെണ്‍കുഞ്ഞ്‌ സുഖമായിരിക്കുന്നുമെന്നും ആണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന്‌ ആണ്‍കുഞ്ഞിന്റെ ശരീരം പൊതിഞ്ഞുകെട്ടിയ നിലയില്‍ ഓഗിനെ കാണിച്ചു. ഡോക്‌ടര്‍മാര്‍ കുഞ്ഞ്‌ മരിച്ചുവെന്ന്‌ പറഞ്ഞതുകേട്ട്‌ ദുഖം സഹിക്കാന്‍ കഴിയാതെ അമ്മ കുഞ്ഞിനെ തന്റെ മാറോടടുക്കി പിടിച്ചിരുന്നു. തുണി എടുത്തിമാറ്റിയ ഓഗ്‌ വിലപിച്ചുകൊണ്ട്‌ തന്റെ ഗൗണ്‍ അഴിച്ച്‌ കുഞ്ഞിന്റെ ശരീരം ദേഹത്തോട്‌ ചേര്‍ത്തുവച്ചു. ഈ നേരമത്രയും നിറകണ്ണുകളോടെ ഓഗ്‌ തന്റെ മകനോട്‌ സംസാരിച്ചുകൊണ്ടിരുന്നു.

രണ്ട്‌ മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കുഞ്ഞ്‌ ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. ഡോക്‌ടര്‍മാര്‍ അത്‌ കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട്‌ ഞെട്ടിയ ശേഷം കുഞ്ഞ്‌ സാധാരണപോലെ ശ്വാസോച്‌ഛാസം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന്‌ വിരലുകളിലിറ്റിച്ച്‌ അല്‍പ്പം മുലപ്പാല്‍ ഓഗ്‌ നല്‍കിയത്‌ കുഞ്ഞ്‌ നുണയുകയും ചെയ്‌തു. കുറച്ചുകഴിഞ്ഞ്‌ കുഞ്ഞ്‌ കണ്ണു തുറന്നു. കൈനീട്ടി അമ്മയുടെ വിരല്‍പിടിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ സൂചനകള്‍ നല്‍കി.

എന്നാല്‍ ഇത്‌ അദ്‌ഭുതമാണെന്നും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നുമാണ്‌ ഡോക്‌ടര്‍ പറയുന്നു. അമ്മയുടെ ശരീരത്തിലെ ചൂട്‌ ഇന്‍ക്യൂബേറ്ററിനേക്കാള്‍ നന്നായി പ്രവര്‍ത്തിച്ചതാണ്‌ കുട്ടിയെ ജീവിതത്തിലേയ്‌ക്ക് മടക്കി കൊണ്ടുവരാന്‍ സഹായിച്ചിരിക്കുകയെന്നാണ്‌ ഡോക്‌ടര്‍മാര്‍ കരുതുന്നത്‌. ജാമി എന്നു പേരിട്ടിരിക്കുന്ന ഈ കുട്ടിക്ക്‌ ഇപ്പോള്‍ അഞ്ച്‌ മാസം പ്രായമുണ്ട്‌. ചാനല്‍ സെവന്റെ ഒരു പ്രോഗ്രാമിലാണ്‌ കേറ്റ്‌ ഓഗ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ജാമിയുടെ ഇരട്ടസഹോദരി എമിലിയും സുഖമായിരിക്കുന്നു.
(mangalam

No comments:

Post a Comment