Friday, August 27, 2010

കൊല്ലം-ഔറംഗബാദ്‌, വിജയവാഡ-കൊല്ലം പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക്‌ വര്‍ധിച്ചതിനാല്‍ കൊല്ലത്തുനിന്ന്‌ ഔറംഗബാദിലേക്കും വിജയവാഡയില്‍നിന്നു കൊല്ലത്തേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

ട്രെയിന്‍ നമ്പര്‍ 07650 കൊല്ലം-ഔറംഗബാദ്‌ സ്‌പെഷല്‍ കൊല്ലത്തുനിന്ന്‌ 30 ന്‌ രാവിലെ 2.15 ന്‌ പുറപ്പെട്ട്‌ ഔറംഗബാദില്‍ പിറ്റേന്നു രാത്രി 8ന്‌ എത്തും.

നമ്പര്‍ 0730 ബി വിജയവാഡ-കൊല്ലം സ്‌പെഷല്‍ 28 ന്‌ രാത്രി 11ന്‌ പുറപ്പെട്ട്‌ കൊല്ലത്ത്‌ പിറ്റേന്നു രാത്രി 11.45ന്‌ എത്തും.

നമ്പര്‍ 0729 ബി കൊല്ലം-വിജയവാഡ സ്‌പെഷല്‍ കൊല്ലത്തുനിന്ന്‌ 27 ന്‌ രാവിലെ 2.15 ന്‌ പുറപ്പെട്ട്‌ വിജയവാഡയില്‍ പിറ്റേന്ന്‌ രാവിലെ 2.30ന്‌ എത്തും.

25 മുതലാണ്‌ റിസര്‍വേഷന്‍ സൗകര്യം തുടങ്ങുന്നത്‌.
(mangalam)

No comments:

Post a Comment