Tuesday, August 31, 2010

വ്യാജ കേരളം - Kidney Racket.

വൃക്കമാറ്റിവെയ്ക്കാന്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചുനല്‍കുന്ന സംഘം പിടിയില്‍
Posted on: 31 Aug 2010

കോഴിക്കോട്: വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുവേണ്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചുനല്‍കുന്ന സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടപ്പനാല്‍ വീട്ടില്‍ എം.എസ് ഷിന്‍സ്(30), നെടുങ്കണ്ടം കൊച്ചുപുരയ്ക്കല്‍ ഉലഹന്നാന്‍ എന്ന സന്തോഷ്(28) എന്നിവരാണ് റൂറല്‍ എസ്.പി നീരജ് കുമാര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ആസ്​പത്രി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. 

വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ വൃക്കദാതാവ് മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപത്രം, മൂന്നുവര്‍ഷത്തെ വരുമാനസര്‍ട്ടിഫിക്കറ്റ്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ആസ്​പത്രിയില്‍ നല്‍കേണ്ടതുണ്ട്. ഈരേഖകളെല്ലാം വ്യാജമായി നിര്‍മിച്ചുനല്‍കലാണ് സംഘം ചെയ്തിരുന്നത്. കൊയിലാണ്ടി മാടാക്കര സ്വദേശിയായ എന്‍.കെ അബ്ദുള്ള എന്നയാള്‍ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയവേണ്ടിവന്നപ്പോള്‍ ഇവരാണ് വ്യജരേഖകള്‍ തയ്യാറാക്കി നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഈരേഖകള്‍ പരിശോധിക്കുന്നതിന് ആസ്​പത്രി അധികൃതര്‍ കൊയിലാണ്ടി മജിസ്‌ട്രേറ്റിന് അയച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണന്നെുതെളിഞ്ഞത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അറസ്റ്റിലായ ഷിന്‍സ് വ്യജ സീലും മറ്റ് രേഖകളും ഉണ്ടാക്കുന്നതില്‍ വിദഗ്ധനാണെന്ന് കൊയിലാണ്ടി എസ്.ഐ ടി. സജീവന്‍ പറഞ്ഞു. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനു സമീപം വീടു വാടകയ്‌ക്കെടുത്താണ് സംഘം വ്യാജരേഖകള്‍ നിര്‍മിച്ചിരുന്നത്. (mathrubhumi)

No comments:

Post a Comment