Friday, August 27, 2010

മുഖ്യപ്രതി അറസ്‌റ്റില്‍

തിരുവോണനാളില്‍ യുവാവ്‌ കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്‌റ്റില്‍.
മങ്കൊമ്പ്‌: തിരുവോണനാളില്‍ യുവാവ്‌ ബോട്ടുജെട്ടിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്‌റ്റില്‍.

കൈനകരി പഞ്ചായത്ത്‌ ഉമ്പിക്കാരം വാര്‍ഡില്‍ വലിയ വീട്ടില്‍ തങ്കച്ചന്റെ മകന്‍ റ്റിബിന്‍ (27) ആണ്‌ പിടിയിലായത്‌.

പുളിങ്കുന്ന്‌ സി.ഐ: എ. കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

ശിക്കാരി വള്ളമുടമ ജയപ്രകാശ്‌ (27) തിരുവോണനാളില്‍ രാത്രി പാണ്ടിശേരി ബോട്ടുജെട്ടിയിലാണു കൊല്ലപ്പെട്ടത്‌.

കൊലപാതകശേഷം നാടുവിട്ട റ്റിബിന്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. റ്റിബിന്റെ ബന്ധുവായ തുറവൂര്‍ സ്വദേശിയേയും പോലീസ്‌ തെരയുന്നുണ്ട്‌. സംഭവദിവസം ഉച്ചയ്‌ക്കു ഷാപ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുകയായിരുന്ന ജയപ്രകാശിനെ ബോട്ടിന്റെ വശത്ത്‌ വെല്‍ഡുചെയ്‌തു പിടിപ്പിക്കാറുള്ള ഇരുമ്പുപട്ടകൊണ്ടു തലയ്‌ക്കടിക്കുകയായിരുന്നെന്നു റ്റിബിന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ്‌ പറഞ്ഞു. (mangalam)

No comments:

Post a Comment