Tuesday, August 31, 2010

വ്യാജ കേരളം --

ഉദയകുമാര്‍ ഉരുട്ടിക്കൊല: കൃത്രിമ രേഖ ചമച്ച കേസില്‍ 5 പോലീസുകാര്‍ കുറ്റക്കാര്‍
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട്‌ കൃത്രിമ രേഖകള്‍  ചമച്ച 
കേസില്‍ അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കുറ്റക്കാരാണെന്ന്‌ സി.ബി.ഐയുടെ കുറ്റപത്രം.
ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയത്‌. ഫോര്‍ട്ട്‌ പോലീസ്‌ സ്‌റ്റേഷനിലെ കോണ്‍സ്‌റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരാണ്‌ ഒന്നും രണ്ടും പ്രതികള്‍. ഫോര്‍ട്ട്‌ സ്‌റ്റേഷനിലെ എസ്‌.ഐ അജിത്‌കുമാര്‍, സി.ഐ ഇ.കെ സാബു, അസിസ്‌റ്റന്റ കമ്മീഷണര്‍ ഹരിദാസ്‌ എന്നിവരാണ്‌ മറ്റു പ്രതികള്‍. സംഭവസമയത്ത്‌ സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാരാണ്‌ ഇവര്‍.

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ കുറ്റപത്രം സി.ബി.ഐ വൈകാതെ സമര്‍പ്പിക്കും. മോഷണക്കേസില്‍ പ്രതിയായി കസ്‌റ്റഡിയിലെടുത്ത ഉദയകുമാറിനെ 2005 സെപ്‌തംബര്‍ 27-നായിരുന്നു പോലീസ്‌ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഉദയകുമാറിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി കേസ്‌ സി.ബി.ഐ അന്വേഷണത്തിന്‌ വിട്ടത്‌.
(mangalam)

No comments:

Post a Comment