കൈവെട്ട്: തീവ്രവാദകേസ് അല്ലാതാക്കാനുള്ള ശ്രമം ഫലിച്ചു
Posted on: 27 Aug 2010
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ് വെറും ക്രമസമാധാന പ്രശ്‌നം മാത്രമായി പരിഗണിക്കാന്‍ കേരള പോലീസ് കാണിച്ച വ്യഗ്രതയ്ക്ക് ഫലം കണ്ടു. ലോക്കല്‍ പോലീസ് കേസ് ഡയറിയില്‍ തീവ്രവാദ ബന്ധത്തെക്കുറിച്ച് യാതൊരു സൂചനയുമില്ലാത്തതിനാല്‍ കൈവെട്ടിയ സംഭവം ഏറ്റെടുക്കാനാവില്ലെന്ന് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചതോടെ കേസ് സമ്പൂര്‍ണമായും സംസ്ഥാന പോലീസിന്റെ വരുതിയിലാകുമെന്നുറപ്പായി.
തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളം അധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവം വെറുമൊരു പ്രാദേശിക പ്രശ്‌നമാണെന്നായിരുന്നു തുടക്കം മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാട്. തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പത്രസമ്മേളനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടിനെ പിന്തുണയ്ക്കും വിധമാണ് പോലീസിന്റെ അന്വേഷണ രീതി. കേസന്വേഷിച്ച ലോക്കല്‍ പോലീസ് പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതായി മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു. കൈവെട്ടുകേസിലെ മൂന്ന് പ്രതികളുമായി കീഴടങ്ങല്‍ നാടകം ഒരുക്കിയ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എറണാകുളത്തെ മറ്റൊരു ഉദ്യോഗസ്ഥന്റെ ഇടപെടലോടെ പിന്തിരിയേണ്ടിവന്നു. ഒരു കൈ വെട്ടിയ കേസില്‍ അമ്പതോളം റെയ്ഡ് നടത്തിയിട്ടും പതിനഞ്ചോളം പ്രതികളെ പിടിച്ചിട്ടും ഇതുവരെ ശാസ്ത്രീയ അന്വേഷണം നടത്തിയിട്ടില്ലെന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധ്യാപകന്റെ കൈവെട്ടിയ കേസിനുശേഷം നടന്ന നിലമ്പൂര്‍ തീവണ്ടി അട്ടിമറി ശ്രമവും മാവേലിക്കരയില്‍ ട്രെയിനില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ കേസും ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൈവെട്ടിയ കേസില്‍ പ്രതിയെ കണ്ടെത്തിയതിനാല്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. കൈവെട്ടിയ കേസ് ഒരു അക്രമ സംഭവമാണെന്നും ഇതിനു പിന്നില്‍ രാജ്യദ്രോഹ, മതഭീകരത പ്രശ്‌നങ്ങളില്ലെന്നുമുള്ള മുന്‍ധാരണയോടെയാണ് സംസ്ഥാന പോലീസ് കേസ് അന്വേഷിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.രാജ്യദ്രോഹ, വിധ്വംസക പരാമര്‍ശങ്ങള്‍ കേസ് ഡയറിയില്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് നിയമപരമായി ഈ കേസ് ഏറ്റെടുക്കാനാവില്ലെന്നാണ് എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചത്. ഒരുഭാഗത്ത് റെയ്ഡുകളും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനകളും നിരന്തരം തുടരുമ്പോള്‍ മറുഭാഗത്ത് പോപ്പുലര്‍ ഫ്രണ്ടിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്ത് തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ രൂപവത്ക്കരിച്ച ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം (ഐ.എസ്.ഐ.ടി) കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കൈവെട്ടുകേസ് ഇവരെ ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. എന്‍.ഡി.എഫ് രൂപപ്പെട്ടതിനുശേഷം തീവ്രവാദ സ്വഭാവമുള്ള ഇരുപതോളം കൊലപാതകങ്ങളില്‍ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിലെ മൂന്ന് കേസുകളാണ് ഇപ്പോള്‍ ഐ.എസ്.ഐ.ടിയെ ഏല്‍പ്പിച്ചിട്ടുള്ളത്. (maathrubhumi)

No comments:
Post a Comment