Tuesday, August 31, 2010

State Administrative Tribunal

സ്‌റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ നിലവില്‍ വന്നു
തിരുവനന്തപുരം സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ മാതൃകയില്‍ സംസ്‌ഥാനത്ത്‌ സ്‌റ്റേറ്റ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ സ്‌ഥാപിച്ചുമെന്ന്‌ നിയമമന്ത്രി എം.വിജയകുമാര്‍. ജസ്‌റ്റീസ്‌ കെ. ബാലകൃഷ്‌ണനാണ്‌ ട്രൈബ്യൂണല്‍ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ കീഴില്‍ ഒരു സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സംസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെയും സംഘടനകളുടെയും നിരന്തരമായ ആവശ്യത്തേ തുടര്‍ന്ന്‌ ഭരണപരിഷ്‌കാര വകുപ്പും നിയമവകുപ്പും നിരന്തരമായി നടത്തിയ ആലോചനയുടെ ഫലമായാണ്‌ ട്രൈബ്യൂണല്‍ നിലവില്‍ വന്നത്‌. ജീവനക്കാര്‍ക്കും സംസ്‌ഥാന സര്‍ക്കാരിനും കുടുതല്‍ ഫലപ്രദമായിരിക്കും ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം എന്ന്‌ വിജയകുമാര്‍ അറിയിച്ചു.
(mangalam)

No comments:

Post a Comment