സിക്കിംലോട്ടറി: സമ്മാനത്തുക കൂട്ടിയ അറിയിപ്പുലഭിച്ചത് മൂന്ന് നറുക്കെടുപ്പുകഴിഞ്ഞ്
Posted on: 27 Aug 2010
പാലക്കാട്: സിക്കിം സൂപ്പര്‍ ലോട്ടറികളുടെ വിലയും സമ്മാനത്തുകയും വര്‍ധിപ്പിച്ച ഔദ്യോഗിക അറിയിപ്പ് കേരളത്തിന് ലഭിച്ചത് മൂന്ന് നറുക്കെടുപ്പിനുശേഷം.
നിശ്ചിത മുന്‍കൂര്‍നികുതി അടയ്ക്കാതെ കേരളത്തിലെ ത്തിച്ച സിക്കിം സൂപ്പര്‍ ലോട്ടറികള്‍ക്കെതിരെ വാണിജ്യവകുപ്പ് നടപടി തുടങ്ങിയിരുന്നു. ഇതിനിടെ വ്യാഴാഴ്ചയാണ് സമ്മാനത്തുക വര്‍ധിപ്പിച്ചതായുള്ള സിക്കിം സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പാലക്കാട് വാണിജ്യനികുതി ഓഫീസില്‍ എത്തിച്ചിരിക്കുന്നത്. കേന്ദ്ര-കേരള ലോട്ടറി നിയമപ്രകാരം സമ്മാനത്തുക വര്‍ധിപ്പിക്കുന്ന വിവരം മുന്‍കൂറായി അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് വാണിജ്യനികുതി വകുപ്പ് കമ്മീഷണര്‍ ബി. സുമന്‍ പറഞ്ഞു. സിക്കിം സൂപ്പര്‍ ലോട്ടറിനിയമം ലംഘിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത മുന്‍കൂര്‍നികുതി അടയ്ക്കാതെ സിക്കിം സൂപ്പര്‍ ലോട്ടറികള്‍ എത്തിച്ചതിനും നറുക്കെടുപ്പ് നടത്തിയതിനും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി.
വ്യാഴാഴ്ച വൈകീട്ടോടെ ലോട്ടറിനിയമത്തിന്റെ വിവിധവ്യവസ്ഥകള്‍ ലംഘിച്ചതിന് 6.8 കോടി രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആഗസ്ത് 23 മുതല്‍ 31 വരെയുള്ള ബംബര്‍ നറുക്കെടുപ്പുകള്‍ക്ക് നികുതിയായി 1.53 കോടിയും പിഴയായി 4.59 കോടിയും വണ്ടിയുടെ വിലയായി 68 ലക്ഷവും ചേര്‍ത്താണ് തുക കണക്കാക്കിയിട്ടുള്ളത്.
10 രൂപ വിലയും 20 ലക്ഷം സമ്മാനത്തുകയുമുണ്ടായിരുന്ന സിക്കിം സൂപ്പര്‍ ലോട്ടറികള്‍ ആഗസ്ത് 23 മുതല്‍ വില 20 രൂപയാക്കി. ഒപ്പം സമ്മാനത്തുക 50 ലക്ഷമാക്കിയാണ് നറുക്കെടുപ്പ് നടത്തുന്നത്. എന്നാല്‍, ഈ വിവരം സംസ്ഥാന വാണിജ്യ നികുതിവകുപ്പിനെ അറിയിച്ചിരുന്നില്ല.
കേന്ദ്ര ലോട്ടറിനിയമവും കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് നിയമവും പ്രകാരം സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് മുന്‍കൂറായി അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ബി. സുമന്‍ പറഞ്ഞു. എന്നാല്‍, മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സോ സിക്കിം സര്‍ക്കാരോ ഇത് പാലിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിനെ അറിയിക്കാതെ തന്നെ ആഗസ്ത് 23 മുതല്‍ 25 വരെയുള്ള നറുക്കെടുപ്പും നടത്തി.
ഔദ്യോഗികമായി അറിയിക്കാതെ ഒരാഴ്ചത്തേക്കുള്ള സിക്കിം സൂപ്പര്‍ ലോട്ടറികള്‍ നിശ്ചിത മുന്‍കൂര്‍നികുതി അടയ്ക്കാതെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കേരളത്തിലെത്തിച്ചിട്ടുണ്ട്. ദിവസം 17 ലക്ഷം നികുതി അടയേ്ക്കണ്ട സ്ഥാനത്ത് ഏഴുലക്ഷംവീതമാണ് അടച്ചിരിക്കുന്നത്.
ഒരുവിധ അറിയിപ്പുമില്ലാതെ സമ്മാനത്തുക കൂട്ടിയ സിക്കിം സൂപ്പര്‍ ലോട്ടറികള്‍ കേരളത്തില്‍ വില്പന നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാണിജ്യനികുതി വകുപ്പ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഒപ്പം മുന്‍കൂറായി അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതും നിയമലംഘനമായി ചേര്‍ക്കും (mathrubhumi).

No comments:
Post a Comment