| വിവാഹത്തട്ടിപ്പ്: പ്രതി അറസ്‌റ്റില്‍ |
| കോട്ടയം: എന്‍ജിനീയറെന്ന വ്യാജേന തൃശൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ച് പീഡിപ്പിക്കുകയും പണവും ആഭരണങ്ങളും കവര്‍ന്നെടുക്കുകയും ചെയ്‌ത കേസില്‍ പ്രതി അറസ്‌റ്റില്‍. കായംകുളം പെരുങ്ങാല കാരൂട്ടില്‍കിഴക്കതില്‍ അനൂപ് എസ്. കൃഷ്‌ണനെയാണ് തൃശൂര്‍ വെസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിവാഹശേഷം ഇയാള്‍ അധ്യാപികയായ ഭാര്യയില്‍ നിന്ന് 15 ലക്ഷം രൂപയും 60 പവന്‍ ആഭരണങ്ങളും തട്ടിയെടുത്തെന്നാണ് പരാതി. തൃശൂര്‍ സി.ജെ.എം. കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം വെസ്‌റ്റ് പോലീസ് കേസ് ചാര്‍ജുചെയ്‌ത്, പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു (mangalam). ******************************************************************* |
Saturday, August 7, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment