Saturday, August 7, 2010

പ്രവാസി വാര്‍ത്തകള്‍

സൗദിയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശി മരിച്ചു
Posted on: 07 Aug 2010

റിയാദ്: സൗദി അറേബ്യയില്‍ കാറപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ വലപ്പാട് മൂരിയാംതോട് പൂവ്വത്തുപറമ്പില്‍ അബ്ദുല്‍ മനാഫ് (54) ആണ് മരിച്ച മലയാളി. ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ നിന്നുള്ള താജ് (35), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഉണ്ണികൃഷ്ണന്‍ (43), പാണ്ടിക്കാട് സ്വദേശി സത്യന്‍ (42), കര്‍ണ്ണാടകയില്‍ നിന്നുള്ള മുനീര്‍ അലി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളിയായ മനാഫ് റിയാദ് കിംഗ് ഖാലിദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാനായി ജോലി ചെയ്യുകയായിരുന്നു. കമ്പനിയുടെ അസീസിയയിലുള്ള വെയര്‍ഹൗസില്‍ പോയി മടങ്ങി വരവേയാണ് അപകടം. നസീമയാണ് ഭാര്യ.  (മാതൃഭൂമി)




No comments:

Post a Comment