Wednesday, August 18, 2010

Pravasi Onam

ലോസ്‌ആഞ്ചലസില്‍ കലയുടെ ഗംഭീര ഓണപ്പൂക്കള മത്സരം
ലോസ്‌ആഞ്ചലസ്‌: കേരളാ സെന്റര്‍ ഓഫ്‌ ലോസ്‌ആഞ്ചലസിന്റെ ആഭിമുഖ്യത്തില്‍ ഈവരുന്ന ഓഗസ്‌റ്റ് 21-ന്‌ നടത്തപ്പെടുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയില്‍ ഓണപ്പൂക്കള മത്സരംസംഘടിപ്പിക്കുന്നതായി പ്രസിഡന്റ്‌ ആനന്ദ്‌ കുഴിമറ്റത്തില്‍ അറിയിച്ചു. സായി കണ്‍സ്‌ട്രക്ഷന്‍സ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നആയിരം ഡോളറാണ്‌ ഒന്നാംസമ്മാനം. വിശദവിവരങ്ങള്‍ക്ക്‌ കലയുടെ വെബ്‌സൈറ്റായ നിന്ന്‌ ലഭിക്കും.

ലോംഗ്‌ ബീച്ചിലെ ലിന്‍ഡ്‌ ബര്‍ഗ്‌ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ തുടങ്ങുന്നഓണാഘോഷങ്ങളില്‍ പൂക്കളമത്സരം കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും, മാവേലിയഎതിരേറ്റുകൊണ്ടുള്ള പ്രദക്ഷിണവും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രശസ്‌ത കവിഏഴാച്ചേരി രാമചന്ദ്രന്റെ ഓണസന്ദേശവും, അംഗങ്ങള്‍ക്കുവേണ്ടിയുള്ള ഫോട്ടോ സെഷനും ഈവര്‍ഷത്തെ പ്രത്യേകതയാണ്‌. കലയുടെ സെക്രട്ടറി സേവ്യര്‍ പടയാട്ടി (818 331 0371) അറിയിച്ചതാണിത്‌. ഇമെയില്‍:
...ജോയിച്ചന്‍ പുതുക്കുളം (mangalam)

മങ്കയുടെ ഓണാഘോഷം ഓഗസ്‌റ്റ് 21-ന്‌
സാന്‍ഫ്രാന്‍സിസ്‌കോ: പ്രവര്‍ത്തനപാതയില്‍ 27 വര്‍ഷം പിന്നിട്ട മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍കാലിഫോര്‍ണിയ (മങ്ക)യുടെ ഈവര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായ പരിപാടികളോടെ ഓഗസ്‌റ്റ് 21-ന്‌ ശനിയാഴാച വൈകുന്നേരം 4.30-ന്‌ പാളോങ്ങള്‍ട്ടോയിലുള്ള ഗണ്‍ സ്‌കൂളില്‍വെച്ച്‌ നടത്തപ്പെടുന്നു.

പൂക്കളമത്സരം, പുലിക്കളി, മാവേലിയുടെ സ്വീകരണം, സാംസ്‌കാരിക ഘോഷയാത്ര, വിഭവസമൃദ്ധമായഓണസദ്യ, കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഈവര്‍ഷത്തെഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്‌.

റിനു ചെറിയാന്‍, ടോജോ തോമസ്‌, ജോസ്‌ മാമ്പിള്ളി, രേണുക എമ്പ്രാന്തിരി, ലിസ്സി ജോണ്‍,പ്രിയാ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഈവര്‍ഷത്തെ ഓണാഘോഷവുംഅവിസ്‌മരണീയമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പി..ആര്‍.ഒ സാജു ജോസഫ്‌ ഒരുപത്രക്കുറിലൂടെ അറിയിച്ചു.
....ജോയിച്ചന്‍ പുതുക്കുളം

മാഞ്ഞൂര്‍ സംഗമം ഓഗസ്‌റ്റ് 21 സ്‌കോക്കിയില്‍
സ്‌കോക്കി: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല, കുറുമുള്ളൂര്‍ പ്രദേശങ്ങളില്‍ നിന്നും അമേരിക്കയില്‍കുടിയേറിയ പ്രവാസികള്‍ ഒത്തുചേരുന്ന മാഞ്ഞൂര്‍ സംഗമത്തിന്റെ സ്‌ഥലം നേരത്തെ അറിയിച്ചിരുന്ന ലിബര്‍ട്ടിവില്ലയിലെ ഇന്‍ഡിപെന്‍ഡന്റ്‌ ഗ്രോവില്‍ നിന്നും, സ്‌കോക്കിയിലെ ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കിലേക്ക്‌ മാറ്റിയതായി ഭാരവാഹികള്‍അറിയിച്ചു.

തിരക്കേറിയ അമേരിക്കന്‍ ജീവിതത്തിനിടയില്‍ ജന്മനാടിന്റെ ഗൃഹാതുര സ്‌മരണകള്‍ അയവിറക്കാനും, പങ്കുവെയ്‌ക്കാനുമുള്ള ഈ അവസരം വിനിയോഗിക്കാന്‍ എല്ലാ തദ്ദേശവാസികളേയും മാഞ്ഞൂരിന്റെ പ്രഥമസംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു. ദൈവദാസനായ മാര്‍ മത്തായി മാക്കീലിന്റെ ജന്മഗൃഹവും, കേരളാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പ്‌ അവാര്‍ഡിന്‌ അര്‍ഹനായ മാര്‍ണ്മംകളി ആചാര്യന്‍ യശ്ശശരീരനായമരങ്ങാട്ടില്‍ ലൂക്കാശാന്റെ വാസ സ്‌ഥലവുംകൂടി ആയിരുന്ന മാഞ്ഞൂര്‍ദേശം ചരിത്ര പ്രസിദ്ധമാണ്‌. റോമിലെസെന്റ്‌ പീറ്റേഴ്‌സ് ബസലിക്കയുടെ മാതൃകയില്‍ പണിത, മാഞ്ഞൂരിന്‌ മകുടം ചാര്‍ത്തുന്ന ദേവാലയത്തിനുപുറമെ,ചാമക്കാല സെന്റ്‌ ജോണ്‍സ്‌ ദേവാലയവും, കുറുപ്പന്തറ മണ്ണാറപ്പാറ ദേവാലയവും, പ്രസിദ്ധമായ കുമാരനല്ലൂര്‍ദേവീക്ഷേത്രത്തിന്റെ ഭഗവതി മഠവും, മോഴിക്കുളങ്ങര ക്ഷേത്രവും സ്‌ഥിതിചെയ്യുന്ന മാഞ്ഞൂര്‍ മതമൈത്രിക്ക്‌ പേരുകേട്ട സ്‌ഥലമാണ്‌.

ഓഗസ്‌റ്റ് 21-ന്‌ രാവിലെ പത്തുമണിക്ക്‌ ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ മാഞ്ഞൂരിന്റെ പ്രഥമസംഗമത്തിലേക്ക്‌ ജാതിമത ഭേദമെന്യേ എല്ലാ മാഞ്ഞൂര്‍ നിവാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു കട്ടപ്പുറം (847 791 1452), ജോബ്‌ മാക്കീല്‍ (847 226 3863),ഹരിദാസ്‌ കോതനല്ലൂര്‍ (630 290 9426), ഷാജു പഴൂപ്പറമ്പില്‍ (224 210 4199), ജോസ്‌ ഐക്കരപറമ്പില്‍(847 768 1422), ജോസ്‌ കല്ലിടുക്കല്‍ (773 343 7276), സിറിള്‍ കട്ടപ്പുറം (224 717 0376).
...ജോയിച്ചന്‍ പുതുക്കുളം(mangalam)

ടോറോന്റോവില്‍ ഓണാഘോഷം 21-ന്‌ തുടങ്ങുന്നു
കാനഡ: ടോറോന്റോവിലെ വിവധ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങളും സദ്യയും ആഗസ്‌റ്റ് 21-ന്‌ ബ്രാംപ്‌ടണില്‍ മലയാളി സമാജത്തിന്റെ ആഘോഷത്തോടെ തുടങ്ങും. എറ്റോബിക്കോലുള്ള ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ്‌ പരിപാടി. എന്‍.എസ്‌.എസ്‌ കാനഡ.

ആഗസ്‌റ്റ് 28-ന്‌ വിക്‌ടോറിയാ പാര്‍ക്ക്‌ കമ്മ്യുണിറ്റി ഹാള്‍ മാര്‍ക്കം.

ഹാമിള്‍ട്ടന്‍ സമാജം- ആഗസ്‌ററ്‌് 28-ന്‌ സമാജം സെന്റര്‍.

മിസ്സിസാഗാ കേരളാ അസോസിയേഷന്‍-സെപ്‌തംബര്‍ 4-ന്‌ സ്‌കെയര്‍ വണ്‍ അഡല്‍റ്റ്‌ സെന്റര്‍

ടോറോന്റോ മലയാളി സമാജം- സെപ്‌തംബര്‍ 25-ന്‌. കൂടുതല്‍ വിവരങ്ങള്‍ സമാജം വെബ്‌സൈറ്റില്‍ ലഭിക്കും.
....ഹരികുമാര്‍ മാന്നാര്‍
ഐശ്വര്യമേനോന്റെ നൃത്ത അരങ്ങേറ്റം 22-ന്‌
കാനഡ: ശാസ്‌ത്രീയ നൃത്ത കലകളില്‍ പ്രാവീണ്യം നേടിയ ഐശ്വര്യ മേനോന്റെ ഭരതനാട്യ അരങ്ങേറ്റം ആഗസ്‌റ്റ് 22 ശനിയാഴ്‌ച മിസ്സിസാഗ്ഗാ മെഡോവൈല്‍ തീയേറ്ററില്‍ (6315 മോന്‍ ടീ വിഡിയോ റോഡ്‌) വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിക്കും.

കനേഡിയന്‍ മലയാളികളായ ജയശ്രീ- രവിമേനോന്‍ ദമ്പതികളുടെ മകളായ ഐശ്വര്യ ടൊറോന്റോ ടു ഗുള്‍ഫ്‌ യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥിനിയാണ്‌. പ്രസിഡദ്ധ നര്‍ത്തകിയും കൊറിയോഗ്രാഫറും സാമ്പ്രദായ നൃത്ത അക്കാദമിയുടെ ഡയറക്‌ടറുമായ ലതാപാഡായുടെ കീഴിലാണ്‌ ഐശ്വര്യ ചുവുകള്‍ അഭ്യസിച്ചത്‌.
....ഹരികുമാര്‍ മാന്നാര്‍ (mangalam)


No comments:

Post a Comment