ഇന്‍ഫിനിറ്റ് യു എസ് ബി : അടുത്ത തലമുറ ഫ്ലഷ് ഡ്രൈവ്
Posted on: 03 Aug 2010
-എം.ബഷീര്‍

അനന്തമായ 'സംഭരണ' ശേഷിയുണ്ടാകുമെന്ന അവകാശവാദവുമായി ഒരു യു എസ് ബി ഫ്ലഷ് ഡ്രൈവ് എത്തുന്നു. ഇന്‍ഫിനിറ്റ് യു എസ് ബി മെമ്മറി ഡ്രൈവ് (IUM Drive) എന്നു പേരിട്ടിരിക്കുന്ന ഇത് പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായതായിരിക്കുമെന്ന്, നിര്‍മ്മാതാക്കളായ ദുബായ് ആസ്ഥാനമായുള്ള ഇന്‍ഫിനിടെക് പറയുന്നു.
ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഫയലുകള്‍ മാറ്റുമ്പോള്‍ മെമ്മറി സ്റ്റിക്കില്‍ സ്ഥലമുണ്ടാകുമോ എന്ന ഭയം ഇനി ഉപേക്ഷിക്കാം.കാരണം ഈ ഉപകരണം ഒരു വിവരവും അതില്‍ സൂക്ഷിക്കുന്നില്ല. മറിച്ച്, വൈഫൈ സിഗ്നല്‍ ഉപയോഗിച്ച് രണ്ട് കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഫയലുകള്‍ കൈമാറുകയാവും ചെയ്യുക. ഒരേസമയത്ത് രണ്ട് പ്രത്യേക വൈഫൈ നെറ്റ്‌വര്‍ക്കുകളിലേക്ക് ബന്ധിപ്പിക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഐ യു എമ്മിന്റെ 'സംഭരണശേഷി' എന്നത് നിങ്ങളുടെ കമ്പ്യൂട്ടറിന്റെയോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിന്റെയോ സെര്‍വറിന്റെയോ സംഭരണശേഷിയായിരിക്കും.ഏതു കമ്പ്യൂട്ടറിലാണോ ഐ യു എം ഘടിപ്പിക്കുന്നത് അതായിരിക്കും ഈ ഉപകരണത്തിന്റെ ഹോസ്റ്റ്. 'ഇന്‍ഫിനിറ്റ് പോര്‍ട്ടല്‍' എന്ന സോഫ്ട്‌വേര്‍ ഉപയോഗിച്ച് ഈ കമ്പ്യൂട്ടറിലൂടെ ഐ യു എം നിയന്ത്രിക്കാനാകും. ഐ യു എമ്മിന്റെ സംഭരണശേഷി, ഫയല്‍ ഘടന തുടങ്ങിയവയൊക്കെ നമുക്ക് തന്നെ സെറ്റ് ചെയ്യാനാകും. ഫയല്‍ കൈമാറ്റത്തിന്റെ വേഗവും കണക്ഷന്റെ അവസ്ഥയും ഒക്കെ അറിയാനാകുന്ന ടൂളുകളും ഇന്‍ഫിനിറ്റ് പോര്‍ട്ടലില്‍ ഉണ്ട്.
യു എസ് ബി ഉപയോഗിക്കാവുന്ന എന്റര്‍ടൈന്‍മെന്റ് യുണിറ്റില്‍ ഈ ഉപകരണമുപയോഗിച്ച് ചലച്ചിത്രങ്ങള്‍, സംഗീതം, ചിത്രങ്ങള്‍ എന്നിവയൊക്കെ നേരിട്ടുതന്നെ വീക്ഷിക്കാനാകും. ഇതൊരു പ്ലഗ് ആന്റ് പ്ലേ ഉപകരണമായതിനാല്‍ സാധാരണ ഫ്ലഷ് ഡ്രൈവ് ഉപയോഗിക്കാവുന്ന എവിടെയും ഇത് ഉപയോഗിക്കാം.
വിന്‍ഡോസ്, മാക്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കും. മറ്റൊരു കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താനും ഇന്‍ഫിന്റ്റ് മോഡിലേക്ക് നീങ്ങാനുമൊക്കെയായി ഐ യു എമ്മില്‍ തന്നെ സ്വിച്ചുമുണ്ട്. 1ജിബി മെമ്മറി, കുറഞ്ഞത് 1ജിബി ഹാര്‍ഡ് ഡിസ്‌ക് സ്ഥലം എന്നിവയെക്കെയുള്ള സിസ്റ്റത്തില്‍ ഇതു പ്രവര്‍ത്തിക്കും. 129 അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് ആറായിരം രൂപ) വിലയിട്ടിരിക്കുന്ന ഇതിന്റെ മുന്‍കൂട്ടിയുള്ള കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ ഇത് വിപണിയിലെത്തുമെന്ന് കമ്പനി പറയുന്നു. (mathrubhumi)
-basheer74@gmail.com
No comments:
Post a Comment