യുവാവിനെ തട്ടിക്കൊണ്ടു പോയി കൈകാലുകളൊടിച്ചു വഴിയില്‍ തള്ളി |
ചെറുതോണി: ആരക്കുന്നത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയ ശേഷം കൈയും കാലും ഒടിച്ച് വഴിയില്‍ തള്ളി. പിറവം ആരക്കുന്നം ഇരുമലയില്‍ ഏലിയാസ് ചാക്കോ (40)യെയാണ് കഞ്ഞിക്കുഴി വരിക്കമുത്തനു സമീപം വഴിയില്‍ തള്ളിയത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്‌ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികളിലൊരാള്‍ വിവാഹം ചെയ്‌തിട്ടും പൂര്‍വകാമുകിയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയെന്നാരോപിച്ചായിരുന്നു സംഭവം. വെണ്‍മണി മറ്റമനയില്‍ സിബിച്ചന്‍ (26), സഹോദരന്മാരായ വേഴമ്പത്തോട്ടം പ്രീമി (30), ആന്റോണ്‍ (27) എന്നിവരെയാണ് കഞ്ഞിക്കുഴി സി.ഐ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്‌ച വൈകിട്ട് മൂവരും ചേര്‍ന്നു കാളിയാറില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറില്‍ ഏലിയാസിനെ തട്ടിക്കൊണ്ടുപോയി. കാറില്‍ കയറ്റിയപ്പോള്‍ മുതല്‍ മര്‍ദ്ദനം തുടങ്ങി. ഇയാളെ വഴിയില്‍ തള്ളി. വകവരുത്താനായിരുന്നു തീരുമാനം. യാത്രാമധ്യേ കാര്‍ കേടായതിനാല്‍ ശ്രമം പിന്നീട് ഉപേക്ഷിച്ചു. സമീപവാസികളായ ചിലര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചതിനേത്തുടര്‍ന്നു പോലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. പ്രതികളെ പിടികൂടാനുമായി. പ്രതികള്‍ ഒരുവര്‍ഷം മുമ്പ് തലയോലപ്പറമ്പില്‍ കന്നാര കൃഷിക്കുപോയിരുന്നു. അവിടെവച്ചാണു ഏലിയാസിനെ പരിചയപ്പെടുന്നത്. ഏലിയാസ് പ്രേമിച്ചിരുന്ന സ്‌ത്രീയെ പ്രീമി വിവാഹം കഴിച്ചത് ഏലിയാസിനെ പ്രകോപിപ്പിച്ചു. പിന്നീട് പ്രീമിയുടെ വീട്ടില്‍ ഫോണില്‍ വിളിച്ച് ഭാര്യയെ ശല്യപ്പെടുത്തിയിരുന്നു. ശല്യംമൂലം വീട്ടിലെ ടെലിഫോണ്‍ ബന്ധം വിച്‌ഛേദിച്ചു. പിന്നീട് മൊബൈല്‍ ഫോണിലായി ഭീഷണിയും അസഭ്യം പറച്ചിലും. പല പ്രാവശ്യം താക്കീതു ചെയ്‌തെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു. (mangalam) |
Wednesday, August 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment