നടിമാരുടെ പെണ്‍വാണിഭത്തിന് മയക്കുമരുന്നു ബന്ധം |
ഹൈദരാബാദ്: തെലുങ്ക് സിനിമാ-ടിവി താരങ്ങളും നിര്‍മാതാക്കളും ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റിനു വന്‍മയക്കുമരുന്നു മാഫിയയുമായി ബന്ധമെന്നു സൂചന. തെലുങ്ക് സിനിമാ-ടിവി താരങ്ങളായ സൈരാ ബാനു, ജ്യോതി എന്നിവരുള്‍പ്പെട്ട ഒന്‍പതംഗ പെണ്‍വാണിഭസംഘം പിടിയിലായപ്പോഴാണ് ഇതു പുറത്തുവന്നത്.മയക്കുമരുന്നു-പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരായ ഹൈദരാബാദ് പോലീസിന്റെ കര്‍ശന നടപടിയെത്തുടര്‍ന്ന് അറസ്‌്റ്റിലായവരില്‍ ഉസ്‌ബക്ക് വംശജയും തെലുങ്ക് സിനിമയുമായി ബന്ധമുള്ള നീലാമണിയെന്ന യുവതിയും ഉള്‍പ്പെടുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വസതികള്‍ സ്‌ഥിതിചെയ്യുന്ന കുന്ദന്‍ബാഗ് മേഖലയില്‍ നിന്നും 21നു പുലര്‍ച്ചെയാണു സംഘത്തെ പിടികൂടിയത്. നിരവധി മാസങ്ങളായി സൈരാ ബാനുവിന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇവര്‍ക്ക് മയക്കുമരുന്ന് ഇടപാടുകളും ഉണ്ടായിരുന്നതായി സംശയമുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് സൈരാ ബാനുവിന്റെ കുന്ദര്‍ബാഗിലെ താവളത്തില്‍ ഇടപാടുകാര്‍ എന്ന വ്യാജേനയാണു പോലീസുകാര്‍ കയറിക്കൂടിയത്. പോലീസിന്റെ ഓപ്പറേഷന്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സൈരാ ബാനുവിനെയും ജ്യോതിയെയും ജാമ്യത്തില്‍ വിട്ടു. തെലുങ്ക് സിനിമാലോകവും മയക്കുമരുന്ന്-പെണ്‍വാണിഭ സംഘങ്ങളുമായുള്ള അവിഹിത ഇടപെടലുകള്‍ പുറത്താവുന്നത് ഇതാദ്യമല്ല. 2009ല്‍ സീമ എന്ന നടിയെ വ്യഭിചാരക്കുറ്റത്തിന് അറസ്‌റ്റ് ചെയ്‌തിരുന്നു. തെലുങ്ക് സൂപ്പര്‍താരം രവിതേജയുടെ രണ്ടു സഹോദരന്‍മാരെ മയക്കുമരുന്നു വാങ്ങുന്നതിനിടെ അറസ്‌റ്റ് ചെയ്‌തത് അടുത്തിടെയാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെന്നു കരുതുപ്പടെന്ന സിനിമാ താരങ്ങളുള്‍പ്പടെയുള്ള 60 പേര്‍ നിരീക്ഷണത്തിലാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ എ.കെ. ഖാന്‍ വെളിപ്പെടുത്തി. ടിക് ടിക് ടിക്, ആറോജെ, 100 കോട്ട്‌ലു എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു സൈരാ ബാനു. നിരവധി ചിത്രങ്ങളില്‍ സഹനടിയായി വേഷമിട്ട ജ്യോതിയുടെ 'പെല്ലാം ഊര്‍ലദി'യിലെ അഭിസാരിക വേഷം ശ്രദ്ധനേടിയിരുന്നു. തട്ടിക്കൂട്ട് ചിത്രങ്ങളുടെ നിര്‍മാതാവും പെണ്‍വാണിഭ റാക്കറ്റിന്റെ തലവനുമായ ജുവാല രാജു, വീരയ്യ, രവിചന്ദ്, രംഗസ്വാമി, മൂര്‍ത്തി എന്നിവരും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. (mangalam) |
E-mail to a friend |
Wednesday, August 25, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment