Monday, August 2, 2010

കടല്‍ക്കൊള്ള എന്ന തുടര്‍ക്കഥ

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ചരക്കു കപ്പല്‍ റാഞ്ചി
ബ്രസല്‍സ്‌: ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പനാമാനിയന്‍ ചരക്കു കപ്പല്‍ റാഞ്ചി. ഇന്ത്യ, പാകിസ്‌താന്‍, ശ്രീലങ്ക, ഈജിപ്‌റ്റ് എന്നിവിടങ്ങളില്‍നിന്നുള്ള 23 ജീവനക്കാരാണു കപ്പലിലുള്ളത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ ആക്രമണം നടത്തി കപ്പല്‍ പിടിച്ചെടുത്തത്‌. കപ്പലുമായുള്ള വാര്‍ത്താവിനിമയം നിലച്ചതായി യൂറോപ്പിന്റെ കടല്‍ക്കൊള്ള വിരുദ്ധ സേന അറിയിച്ചു.

ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ 2008 മുതല്‍ വിദേശനാവികസേനകള്‍ സജ്‌ജമാണ്‌. അതിനിടെയാണു സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചുന്നത്‌. 21 ജീവനക്കാരുമായി തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്ത സൊമാലിയന്‍ കൊള്ളക്കാര്‍ നാലുമാസത്തിനു ശേഷം കഴിഞ്ഞയാഴ്‌ച വിട്ടയച്ചിരുന്നു.

*************************
Why are the Super Powers ineffective against sea pirates?
 They have other lucrative business !

No comments:

Post a Comment